50 നോട്ട്ഔട്ട് ഇൻ തീയേറ്റേഴ്‌സ്; വമ്പന്‍ റിലീസുകള്‍ക്ക് മുന്നിലും അടിപതറിയില്ല; ആഘോഷമായി ഷറഫുദ്ദീൻ-ഐശ്വര്യ ലക്ഷ്മി ചിത്രം; 'ഹലോ മമ്മി' അമ്പതാം ദിവസത്തില്‍

Update: 2025-01-06 11:26 GMT

കൊച്ചി: ഹൊറർ കോമഡി എന്‍റര്‍ടെയ്നറായ 'ഹലോ മമ്മി' നവംബറിലാണ് തീയേറ്ററുകളിൽ എത്തിയത്. ഷറഫുദ്ദീനും ഐശ്വര്യ ലക്ഷ്മിയും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രം വ്യത്യസ്തമായ പ്രമേയവുമായെത്തി ജനപ്രീതി പിടിച്ചു പറ്റി തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഒരുപാട് നാളുകൾക്ക് ശേഷമാണ് മലയാളത്തിൽ ഒരു ഹൊറർ കോമഡി എന്റർടെയ്നർ എത്തിയത്. അത് പ്രേക്ഷകർ തീയേറ്ററുകളിൽ ആഘോഷമാക്കി എന്നാണ് ബോക്സ് ഓഫീസ് കണക്കുകൾ വ്യക്തമാക്കുന്നത്. വമ്പന്‍ റിലീസുകള്‍ക്കിടയിലും 'ഹലോ മമ്മി' തിയറ്റര്‍ ലോങ്ങ് റണ്‍ നേടി അമ്പതാം ദിവസത്തിലേക്ക് കടന്നു.

യുവാക്കളും കുട്ടികളും കുടുംബ പ്രേക്ഷകരുമെല്ലാം തിയറ്ററുകളിൽ എത്തുന്നതായാണ് റിപ്പോർട്ട്. ഹൊറർ എലമെന്റിനോടൊപ്പം നർമ്മം കൂടി ആയപ്പോൾ ചിത്രം തീയേറ്ററുകളിൽ ഗംഭീര അനുഭവമായെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. സാൻജോ ജോസഫ് ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത്. നടൻ സണ്ണി ഹിന്ദുജ പ്രധാന വേഷത്തിൽ അഭിനയിക്കുന്ന ആദ്യ മലയാള ചിത്രം എന്നൊരു പ്രേത്യകത കൂടിയുണ്ട് 'ഹലോ മമ്മി' എന്ന ചിത്രത്തിന്.

അജു വർഗീസ്, ജഗദീഷ്, ജോണി ആന്റണി, ജോമോൻ ജ്യോതിർ, ബിന്ദു പണിക്കർ, അദ്രി ജോ, ശ്രുതി സുരേഷ്, ഗംഗാ മീരാ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സന്തോഷ് ശിവന്റെ അസ്സോസിയേറ്റ് ആയിരുന്ന പ്രവീൺ കുമാറാണ് ഹലോ മമ്മിയുടെ ഛായാഗ്രഹണം നിർവഹിക്കുന്നത്. ജേക്ക്സ് ബിജോയിയാണ് ഹലോ മമ്മിയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്. 2018, ആർഡിഎക്സ് തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ ചിത്രസംയോജനം നിർവഹിച്ച ചമൻ ചാക്കോയാണ് ചിത്രത്തിന്റെ എഡിറ്റർ.

Tags:    

Similar News