ഇന്ദ്രജിത്ത് പൊലീസ് വേഷത്തിൽ; ഇൻവെസ്റ്റിഗേഷൻ ത്രില്ലർ 'ധീരം' ഒരുങ്ങുന്നു; പൂജയും സ്വിച്ച് ഓണും നടന്നു
കൊച്ചി: മലയാളത്തിൽ മറ്റൊരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രം കൂടി അണിയറയിൽ ഒരുങ്ങുകയാണ്. ഇന്ദ്രജിത്ത് സുകുമാരൻ നായകനാകുന്ന 'ധീരം' നവാഗതനായ ജിതിന് സുരേഷാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓണ്‍ കര്‍മ്മവും കോഴിക്കോട് നടന്നു. ബുധനാഴ്ച മുതല്‍ കോഴിക്കോട്, കുട്ടിക്കാനം എന്നിവിടങ്ങളിലായാണ് ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കുക.
റെമൊ എന്റര്ടൈന്മെന്റ്സിന്റെ ബാനറില്‍ റെമോഷ് എം.എസ്, മലബാര്‍ ടാക്കീസിന്റെ ബാനറില്‍ ഹാരിസ് അമ്പഴത്തിങ്കല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് സൗഗന്ദ് എസ്.യു ആണ്. ക്യാപ്റ്റന്‍ മില്ലര്‍, സാനി കായിദം, റോക്കി എന്നി ചിത്രങ്ങളുടെ എഡിറ്റര്‍ നാഗൂരന്‍ രാമചന്ദ്രന് ആണ് ഈ ചിത്രത്തിന്റെ എഡിറ്റര്‍. അദ്ദേഹം മലയാളത്തില്‍ ആദ്യമായി പ്രവര്‍ത്തിക്കുന്ന ചിത്രമാണിത്. മണികണ്ഠന് അയ്യപ്പയാണ് സംഗീതം ഒരുക്കുന്നത്.
നിരവധി ഹ്രസ്വചിത്രങ്ങളിലൂടെ പ്രശസ്തനായ ജിതിന് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ധീരം. ഒരേ മുഖം, പുഷ്പക വിമാനം, പട കുതിര എന്നീ ചിത്രങ്ങളുടെ തിരക്കഥ ഒരുക്കിയ ദീപു എസ് നായര്‍, സന്ദീപ് സദാനന്ദന് എന്നിവര്‍ ചേര്‍ന്നാണ് ത്രില്ലര്‍ സ്വഭാവത്തിലുള്ള ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ഇന്ദ്രജിത്തിനൊപ്പം അജു വര്‍ഗ്ഗീസ്, ദിവ്യ പിള്ള, നിഷാന്ത് സാഗര്‍, വിജയരാഘവന്, റെബ മോണിക്ക ജോണ്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു.
പ്രൊഡക്ഷന്‍ ഡിസൈനര്‍ സാബു മോഹന്‍, പ്രോജക്ട് ഡിസൈനര്‍ ഷംസു വപ്പനം, കോസ്റ്യൂംസ് റാഫി കണ്ണാടിപ്പറമ്പ, മേക്കപ്പ് പ്രദീപ് ഗോപാലകൃഷ്ണന്, പ്രൊഡക്ഷന്‍ കണ്ട്രോളര് ശശി പൊതുവാള്, സൗണ്ട് ഡിസൈന്‍ ധനുഷ് നയനാര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ തന്‍വിന്‍ നാസിര്‍, 3D ആര്‍ട്ടിസ്റ് ശരത്ത് വിനു, വി.എഫ്.എക്സ് ആന്‍ഡ് 3D അനിമേഷന്‍ ഐഡന്റ് ലാബ്സ്, മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ന്റ് മിഥുന് മുരളി, പി.ആര്.ഓ പി.ശിവപ്രസാദ്, സ്റ്റില്‍സ് സേതു അത്തിപ്പിള്ളില്‍ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.