പനി പിടിച്ച് അവശയായെന്ന് ജ്യോതി കൃഷ്ണ; കറുപ്പ് ഡ്രസ്സ് ഇട്ടിട്ടും കണ്ണേറ് തട്ടിയോഎന്ന കമന്റ്; അത്രയ്ക്കും പവർഫുൾ ആയ ദുഷ്കണ്ണാണെന്ന് മറുപടി

Update: 2025-09-22 10:36 GMT

കൊച്ചി: പനി ബാധിച്ച് അവശയായെന്ന് നടി ജ്യോതി കൃഷ്ണ. ദുബായിൽ നടന്ന ഇന്റർനാഷണൽ ബിസിനസ് കോൺക്ലേവിൽ അവതാരകയായതിനു ശേഷം തനിക്ക് കണ്ണേറ് തട്ടിയെന്നാണ് ജ്യോതികൃഷ്ണ പറയുന്നത്. കറുത്ത വസ്ത്രത്തിൽ അതിസുന്ദരിയായി അവതാരകയുടെ വേഷം ചെയ്യുന്നതിൻ്റെ ദൃശ്യങ്ങൾ പങ്കുവെച്ചാണ് ജ്യോതികൃഷ്ണ ഇൻസ്റ്റാഗ്രാമിൽ വീഡിയോ പോസ്റ്റ് ചെയ്തത്.

'ഈ കണ്ണേറിലൊക്കെ വിശ്വാസം ഉണ്ടോ കുട്ടിക്ക്' എന്ന് തുടങ്ങുന്ന വീഡിയോയുടെ അവസാന ഭാഗത്ത് പനി ബാധിച്ച് അവശയായ നടിയെ കാണാം. വീഡിയോക്ക് താഴെ രസകരമായ നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. 'കറുപ്പ് ഡ്രസ്സ് ഇട്ടിട്ടും കണ്ണേറ് തട്ടിയോ' എന്ന ചോദ്യത്തിന് 'അത്രയ്ക്കും പവർഫുൾ ആയ ദുഷ്കണ്ണ്' ആണെന്നാണ് നടി മറുപടി നൽകിയത്. 'കണ്ണേറ് ഉണ്ടാരുന്നേൽ അമേരിക്ക ഒക്കെ എന്നെ പൊളിഞ്ഞേനെ', 'ഇതൊരു സത്യമാണ്, അനുഭവമുണ്ട്' എന്നിങ്ങനെയാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്. എത്രയും പെട്ടെന്ന് സുഖമാകട്ടെ എന്ന് ആശംസിച്ചവരും നിരവധിയുണ്ട്.

Full View

ദുബായിൽ നടന്ന ഇന്റർനാഷണൽ ബിസിനസ് കോൺക്ലേവിൽ അതിഥേയത്വം വഹിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് ജ്യോതികൃഷ്ണ സോഷ്യൽ മീഡിയയിൽ കുറിച്ചു. എംഎൽഎ ശൈലജ ടീച്ചർ, രമേഷ് പിഷാരടി, ദുബായ് ഭരണകുടുംബാംഗങ്ങൾ തുടങ്ങിയ പ്രമുഖരോടൊപ്പം വേദി പങ്കിടാൻ കഴിഞ്ഞത് വലിയ അംഗീകാരമായിരുന്നെന്നും അവർ വ്യക്തമാക്കി. ഒരിക്കലും മറക്കാനാവാത്ത ഓർമ്മകളും സുഹൃത്ത് സംഗമവും ഒത്തുചേർന്ന വേദിയായിരുന്നു ഇതെന്നും ജ്യോതി കൃഷ്ണ കൂട്ടിച്ചേർത്തു.

Tags:    

Similar News