തീയറ്ററുകളിൽ ക്ലിക്കായില്ല; ബിജു മേനോൻ ചിത്രം ഒടിടിയിലേക്ക്; 'കഥ ഇന്നുവരെ' യുടെ ഓൺലൈൻ സ്ട്രീമിംഗ് തീയതി പ്രഖ്യാപിച്ചു

Update: 2024-12-10 12:33 GMT

കൊച്ചി: ബിജു മേനോൻ മേതിൽ ദേവിക എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി മേപ്പടിയാൻ ഫെയിം വിഷ്‍ണു മോഹൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു 'കഥ ഇന്നുവരെ'. എന്നാൽ ചിത്രം തീയറ്ററുകളിൽ വിജയമായിരുന്നില്ല. എന്നാൽ ചിത്രം ഒടിടിയിലെത്താൻ പ്രേക്ഷകർ ഏറെ നാളായി കാത്തിരിക്കുകയായിരുന്നു. ഇപ്പോഴിതാ തിയറ്ററുകളില്‍ ക്ലിക്കാകാത്ത ചിത്രം ഒടിടിയിൽ എത്തുകയാണ്. മനോരമ മാക്സിലൂടെ വൈകാതെ ചിത്രം ഒടിടിയില്‍ എത്തുക. ചിത്രം 13ന് ഒടിടിയില്‍ പ്രദര്‍ശനം ആരംഭിക്കും.

ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നതും കഥ ഇന്നുവരെയുടെ സംവിധായകൻ കൂടിയായ വിഷ്‍ണു മോഹനാണ്. ഛായാഗ്രഹണം ജോമോൻ ടി ജോണാണ്. സംഗീതം അശ്വിൻ ആര്യനുമാണ്. നിഖില വിമൽ, ഹക്കീം ഷാജഹാൻ, അനുശ്രീ, അനു മോഹൻ, രണ്‍ജി പണിക്കർ, കോട്ടയം രമേശ്, കൃഷ്‍ണപ്രസാദ്, അപ്പുണ്ണി ശശി, കിഷോർ സത്യ, ജോർഡി പൂഞ്ഞാർ‌ തുടങ്ങിയവർ ചിത്രത്തിലെ മറ്റ് പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

വിഷ്‌ണു മോഹൻ സ്റ്റോറീസിന്റെ ബാനറിൽ വിഷ്‍ണു മോഹനൊപ്പം ജോമോൻ ടി ജോൺ, ഷമീർ മുഹമ്മദ്, ഹാരിസ് ദേശം, അനീഷ് പിബി, കൃഷ്‍ണമൂർത്തി എന്നിവരും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. പ്രൊഡക്ഷൻ കൺട്രോളർ റിന്നി ദിവാകർ. പ്രൊഡക്ഷൻ ഡിസൈനർ സുഭാഷ് കരുൺ. കേരളത്തിൽ വിതരണം ചെയ്‍ത്ത് ഐക്കൺ സിനിമാസും ഗൾഫിൽ വിതരണം നിര്‍വഹിക്കുക ഫാർസ് ഫിലിംസ് ആണ്.

കോസ്റ്റ്യൂംസ് ഇർഷാദ് ചെറുകുന്ന് ആണ്. മേക്കപ്പ് സുധി സുരേന്ദ്രൻ നിര്‍വഹിക്കുന്നു. സൗണ്ട് ഡിസൈൻ ടോണി ബാബു. പ്രോജക്‌ട് ഡിസൈനര്‍ വിപിൻ കുമാറും ചിത്രത്തിന്റെ വിഎഫ്എക്സ് കോക്കനട്ട് ബഞ്ച്, സ്റ്റിൽസ് -അമൽ ജെയിംസ്, ഡിസൈൻസ് ഇല്യൂമിനാർട്ടിസ്റ്, പ്രൊമോഷൻസ് 10ജി മീഡിയ, പിആര്‍ഒ എ എസ് ദിനേശ്, ആതിര ദിൽജിത് എന്നിവരുമാണ് കഥ ഇന്നുവരെയുടെ മറ്റ് പ്രവര്‍ത്തകര്‍.

Tags:    

Similar News