ചില കലാകാരന്മാര്‍ വിനോദിപ്പിക്കുന്നു, മറ്റു ചിലര്‍ ചിന്തിപ്പിക്കുന്നു; ശ്രീനിവാസന്‍ ഇവയെല്ലാം ഒരുപോലെ ചെയ്തു; അനുസ്മരിച്ച് കമല്‍ഹാസന്‍

ശ്രീനിവാസന്‍ ഇവയെല്ലാം ഒരുപോലെ ചെയ്തു; അനുസ്മരിച്ച് കമല്‍ഹാസന്‍

Update: 2025-12-20 10:22 GMT

ചെന്നൈ: നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസനെ അനുസ്മരിച്ച് കമല്‍ഹാസന്‍. തന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് ശ്രീനിവാസന്റെ വേറിട്ട ശൈലിയെയും ചിന്തകളെയും അനുസ്മരിച്ചുകൊണ്ട് കമലഹാസന്‍ വികാരാധീതനായി പ്രതികരിച്ചത്.

''ചില കലാകാരന്മാര്‍ വിനോദിപ്പിക്കുന്നു, ചിലര്‍ ഉണര്‍ത്തുന്നു, മറ്റു ചിലര്‍ ചിന്തിപ്പിക്കുന്നു. എന്നാല്‍ ശ്രീനിവാസന്‍ ഇവയെല്ലാം ഒരുപോലെ ചെയ്തു-സത്യം വിളിച്ചുപറയുന്ന ഒരു ചിരിയിലൂടെയും, ഉത്തരവാദിത്തബോധമുള്ള ഒരു പൊട്ടിച്ചിരിയിലൂടെയും.

ആ അസാധാരണ പ്രതിഭയ്ക്ക് എന്റെ ആദരാഞ്ജലികള്‍. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും ആരാധകരുടെയും ദുഃഖത്തില്‍ ആത്മാര്‍ഥമായി പങ്കുചേരുന്നു.''-കമല്‍ഹാസന്‍ കുറിച്ചു.

Tags:    

Similar News