'അന്ന് ഇരുണ്ട നിറമായിരുന്ന ദീപികയും കജോളുമൊക്കെ ഇന്ന് വെളുത്ത് വിളറിയിരിക്കുന്നു? ഇന്ന് ഗ്ലാമര്‍ ലോകത്ത് ഇരുണ്ട നിറമുള്ള സ്ത്രീകള്‍ക്ക് പ്രാധാന്യമുണ്ടോ? വിവാദ പരാമര്‍ശനുമായി കങ്കണ

'അന്ന് ഇരുണ്ട നിറമായിരുന്ന ദീപികയും കജോളുമൊക്കെ ഇന്ന് വെളുത്ത് വിളറിയിരിക്കുന്നു?

Update: 2025-02-01 12:54 GMT

മുംബൈ: വീണ്ടും വിവാദ പരാമര്‍ശവുമായി ബോളിവുഡ് നടി കങ്കണ റണാവത്ത്. ബോളിവുഡ് നടിമാരെക്കുറിച്ചും സൗന്ദര്യ കാഴ്ചപ്പാടിനെക്കുറിച്ചുമുള്ള കങ്കണയുടെ വാക്കുകളാണ് ചര്‍ച്ചയായിരിക്കുന്നത്. ബോളിവുഡില്‍ ഇപ്പോള്‍ കറുത്ത നായികമാരില്ലെന്നാണ് കങ്കണയുടെ കണ്ടെത്തല്‍. മുന്‍പ് കജോള്‍, ദീപിക പദുക്കോണ്‍, ബിപാഷ ബസു പോലുള്ള മുന്‍നിര നായികമാര്‍ ബോളിവുഡിലുണ്ടായിരുന്നുവെന്ന് താരം ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു.

''സ്വഭാവിക സൗന്ദര്യം കൊണ്ട് മൊണാലിസ എന്ന പെണ്‍കുട്ടി ഇന്റര്‍നെറ്റ് സെന്‍സേഷനായി മാറിയിരിക്കുകയാണ്. ചിത്രങ്ങള്‍ക്കും അഭിമുഖങ്ങള്‍ക്കുമായി ആ പെണ്‍കുട്ടിയെ ശല്യപ്പെടുത്തുന്നതിനെ ഞാന്‍ വെറുക്കുന്നു. ഇന്ന് ഗ്ലാമര്‍ ലോകത്ത് ഇരുണ്ട നിറമുള്ള സ്ത്രീകള്‍ക്ക് പ്രാധാന്യമുണ്ടോ? എനിക്ക് ചിന്തിക്കാതിരിക്കാന്‍ കഴിയുന്നില്ല.

അനു അഗര്‍വാളിനെയോ കജോളിനെയോ ബിപാഷയെയോ ദീപികയെയോ റാണി മുഖര്‍ജിയെയോ സ്‌നേഹിച്ചതു പോലെയാണോ ആളുകള്‍ യുവ നടിമാരെ സ്‌നേഹിക്കുന്നത്? ചെറുപ്പത്തില്‍ ഇരുണ്ട നിറമായിരുന്ന നായികമാര്‍ ഇന്ന് വെളുത്ത് വിളറിയിരിക്കുന്നതെന്താണ്?

എന്തുകൊണ്ടാണ് ആളുകള്‍ മൊണാലിസയെ തിരിച്ചറിയുന്ന പോലെ പുതുമുഖ നായികമാരെ തിരിച്ചറിയാത്തത്? വളരെയധികം ലേസര്‍, ഗ്ലൂട്ടത്തയോണ്‍ കുത്തിവെപ്പുകളാണോ?'- കങ്കണ ചോദിച്ചു. കങ്കണയുടെ വാക്കുകള്‍ റെഡ്ഡിറ്റ് പോലുള്ള സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വലിയ ചര്‍ച്ചക്ക് വഴിവച്ചിട്ടുണ്ട്. കങ്കണയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തുന്നത്.

Tags:    

Similar News