'ഒടുവിൽ ആ അനുഗ്രഹം ഞങ്ങളെ തേടിയെത്തുന്നു..';'ഞങ്ങളുടെ സന്തോഷം പറഞ്ഞറിയിക്കാൻ സാധിക്കില്ല'; കുഞ്ഞതിഥിയെ വരവേൽക്കാനൊരുങ്ങി കെ.എല്‍ രാഹുലും അതിയ ഷെട്ടിയും; ഏറ്റെടുത്ത് ആരാധകർ..!
മുംബൈ: ക്രിക്കറ്റിൽ നിരവധി ആരാധകർ ഉള്ള താരമാണ് കെ.എല്‍ രാഹുൽ അതുപ്പോലെ ബോളിവുഡ് താരം സുനില്‍ ഷെട്ടിയുടെ മകളാണ് അതിയ ഷെട്ടിയും. ഇരുവരും ഏറെനാളത്തെ പ്രണയത്തിനൊടുവിലാണ് കല്യാണം കഴിച്ചത്.
ഇപ്പോഴിതാ ഇരുവരും പുതിയ ഒരു സന്തോഷം കൂടി പങ്ക് വച്ചിരിക്കുകയാണ്. ഇൻസ്റ്റഗ്രാമിലൂടെയാണ് സന്തോഷ വാർത്ത അറിയിച്ചത്. കെ.എൽ രാഹുലും ബോളിവുഡ് നടി അതിയ ഷെട്ടിയും കൺമണിയെ വരവേൽക്കാനൊരുങ്ങുന്നതാണ് വാർത്ത.
'മനോഹരമായ ആ അനുഗ്രഹം ഞങ്ങളെ തേടിയെത്തുന്നു' എന്നാണ് ഇരുവരും കുറിച്ചിരിക്കുന്നത്. 2025-ലാകും കുഞ്ഞതിഥിയെത്തുക എന്ന വിവരവും പോസ്റ്റിൽ കുറിച്ചിട്ടുണ്ട്.
2015-ല്‍ സൂരജ് പഞ്ചോളിയുടെ നായികയായി ഹീറോ എന്ന ചിത്രത്തിലൂടെയാണ് അതിയ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. താരങ്ങളുടെ സന്തോഷ വാർത്തയിൽ ആരാധകർ എല്ലാം നിരവധി കമെന്റുകളുമായിട്ടാണ് പോസ്റ്റിന് താഴെ വന്നിരിക്കുന്നത്.