'ഒരു മനുഷ്യനാണെന്ന പരിഗണന പോലും നല്‍കിയില്ല; വേദിയില്‍ കയറ്റി അപമാനിച്ചു; കോമഡി വസ്തുവാക്കി മാറ്റി സാമൂഹ്യമാധ്യമങ്ങള്‍ക്ക് കൊത്തിപ്പറിക്കാന്‍ ഇട്ടുകൊടുത്തു; ചായക്കടയിലെ ഒരു മനുഷ്യനെ കിട്ടിയാല്‍പോലും ദ്വയാര്‍ഥ പ്രയോഗങ്ങളോടെ പുച്ഛിക്കുന്ന വ്യക്തിയാണ്'; ഹണിക്ക് പിന്തുണയുമായി മാലാ പാര്‍വതി

Update: 2025-01-08 09:45 GMT

ഹണി റോസിന് പിന്തുണയുമായി നടിയും സാമൂഹ്യപ്രവര്‍ത്തകയുമായ മാലാ പാര്‍വതി. ഹണി റോസിന് തനിക്ക് നേരിട്ട അപാമനങ്ങള്‍ക്ക് എതിരെ പൊരുതാന്‍ തീരുമാനിച്ചത് വലിയ കാര്യമാണെന്ന് മാലാ പാര്‍വതി പറഞ്ഞു. ഒരു മനുഷ്യ സ്ത്രീയാണെന്ന പരിഗണനപോലും നല്‍കാതെയാണ് ബോബി ചെമ്മണ്ണൂര്‍ ഹണിയെ അപമാനിച്ചത്. ഒരു വേദിയില്‍ കയറ്റി അപമാനിച്ച് സാമൂഹ്യ മാധ്യമങ്ങള്‍ക്ക് ഇട്ടുകൊടുക്കുകയാണ് അയാള്‍ ചെയ്തതെന്നും മാലാ പാര്‍വതി പറഞ്ഞു.

പണത്തിന്റെയും പ്രതാപത്തിന്റെയും സമൂഹത്തിലെ ബന്ധങ്ങളുടെയും അടിസ്ഥാനത്തില്‍ ഏറ്റവും മുകളില്‍ നില്‍ക്കുന്ന ഒരാള്‍ക്കെതിരെയാണ് ഹണി പരാതി നല്‍കിലിരിക്കുന്നത്. ഒരു പരുപാടിക്ക് വിളിച്ച് വരുത്തി വേദിയില്‍ നിര്‍ത്തി അപമാനിക്കുകയാണ് അയാള്‍ ചെയ്തത്. പുരുഷനാണോ സ്ത്രീയാണോ എന്നതല്ല. ഒരു മനുഷ്യനാണെന്ന പരിഗണന പോലും നല്‍കാതെ എന്ത് വേണമെങ്കിലും പറഞ്ഞോളൂ എന്ന തരത്തില്‍ ആളുകള്‍ക്ക് ഇട്ടുകൊടുത്തു. കോമഡ വസ്തുവാക്കി കൊത്തിപ്പറിക്കാന്‍ സമൂഹ്യ മാധ്യമങ്ങള്‍ക്ക് ഇട്ടുകൊടുത്തു. ഇങ്ങനെ ഒരാള്‍ ചെയ്യുമ്പോള്‍ അയാള്‍ക്കെതിരെ ആ കുട്ടി പൊരുതാന്‍ തയ്യാറായി എന്നത് വലിയ കാര്യം തന്നെയാണ്.

സമൂഹത്തിന്റെ മുന്നില്‍ മോശമായ കാര്യങ്ങളൊക്കെ അയാള്‍ക്ക് സാധാരണ കാര്യങ്ങളാണ്. ഹണി റോസിനെ മാത്രമല്ല, ചായക്കടയിലെ ഒരു മനുഷ്യനെ കിട്ടിയാല്‍പോലും ദ്വയാര്‍ഥ പ്രയോഗങ്ങളോടെ പുച്ഛിക്കുന്ന വ്യക്തിയാണ്. അദ്ദേഹം മാത്രമാണ് ഒരു പുരുഷന്‍ എന്നും ബാക്കിയുള്ളവര്‍ മുഴുവന്‍ മ്ലേച്ചന്‍മാര്‍ എന്ന നിലയ്ക്കും എല്ലാവരേയും കളിയാക്കുന്ന വ്യക്തിയാണ് അയാള്‍. പല ആളുകളും അത് തമാശയായാണ് കണ്ടത്. എന്താണ് നര്‍മം എന്നുള്ളതിനെ കുറിച്ചുള്ള അബദ്ധ ധാരണ കൂടി അതിനകത്തുണ്ടെന്ന് തോന്നുന്നു. പണ്ടെല്ലാം ടോയ്ലറ്റില്‍ എഴുതിവെയ്ക്കാറില്ലേ അതേ മാനസികാവസ്ഥയാണ്. നിയമത്തില്‍ എല്ലാവരും വിശ്വസിക്കുന്നു. എത്രത്തോളം കൂടെ നില്‍ക്കും എന്ന് കണ്ടറിയണം. വേഗത്തില്‍ പോലീസ് നടപടി സ്വീകരിച്ചതില്‍ ഒരുപാട് സന്തോഷമുണ്ട്.'-മാലാ പാര്‍വതി വ്യക്തമാക്കി.

ബോബി ചെമ്മണ്ണൂര്‍ അശ്ലീല അധിക്ഷേപങ്ങള്‍ നടത്തിയെന്ന ഹണി റോസിന്റെ പരാതിയില്‍ വയനാട്ടില്‍വെച്ചാണ് പോലീസ് ബോബി ചെമ്മണ്ണൂരിനെ അറസ്റ്റ് ചെയ്തത്. സ്ത്രീകള്‍ക്കുനേരെ അശ്ലീല പരാമര്‍ശം നടത്തുക, അത്തരം പരാമര്‍ശങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുക എന്നീ കുറ്റകൃത്യങ്ങളാണ് ബോബി ചെമ്മണ്ണൂരിനെതിരെ ചുമത്തിയിരിക്കുന്നത്.

Tags:    

Similar News