'ഇന്‍ഡിഗോ, എന്തുകൊണ്ടാണ് നിങ്ങളുടേതായി പത്തില്‍ ഒമ്പത് സര്‍വീസുകളും താമസിക്കുന്നത്?; ചോദ്യവുമായി നടി മാളവിക മോഹനന്‍
തുടര്‍ച്ചയായ വിമാനവൈകലുകളില്‍ നിരാശ പ്രകടിപ്പിച്ച് നടി മാളവിക മോഹനന്‍. സോഷ്യല്‍ മീഡിയയിലൂടയാണ് തനിക്ക് നേരിട്ട അനുഭവം തുറന്നുപറഞ്ഞത്. ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ വിമാനങ്ങള്‍ സ്ഥിരമായി സമയത്ത് പുറപ്പെടാത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ചാണ് നടി പ്രതികരിച്ചത്.
'ഇന്‍ഡിഗോ, എന്തുകൊണ്ടാണ് നിങ്ങളുടേതായി പത്തില്‍ ഒമ്പത് സര്‍വീസുകളും താമസിക്കുന്നത്? യാത്രക്കാരെ വിമാനത്തില്‍ കയറ്റി ഒരു മണിക്കൂര്‍ ഇരുത്തുന്നത് എങ്ങനെ നീതീകരിക്കും? വിമാനം വൈകുമെന്ന് അറിയുമ്പോള്‍ ബോര്‍ഡിംഗ് താമസിച്ച് ആരംഭിച്ചാല്‍ മതിയല്ലോ?' എന്നായിരുന്നു മാളവികയുടെ ചോദ്യം.
ഈ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചയായിരിക്കുകയാണ്. പല യാത്രക്കാരും ഇന്‍ഡിഗോയുടെ വിമാനവൈകലുമായി ബന്ധപ്പെട്ട സ്വന്തം അനുഭവങ്ങളും പങ്കുവെച്ചു. മാളവികയുടെ പോസ്റ്റിന് കീഴില്‍ എയര്‍ലൈന്‍സിനെ ട്രോള്‍ ചെയ്ത നിരവധി കമന്റുകളും പ്രത്യക്ഷപ്പെട്ടു.
മുംബൈയില്‍ താമസിക്കുന്ന മലയാളി നടിയായ മാളവിക മോഹനന്‍ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന 'മലയാളം വാനോളം, ലാല്‍സലാം' എന്ന പരിപാടിയില്‍ പങ്കെടുത്തിരുന്നു. ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാര ജേതാവായ മോഹന്‍ലാലിന് ആദരമായി സംഘടിപ്പിച്ച പരിപാടിയിലേക്കാണ് നടി എത്തിയത്.