'എന്താണ് ഇക്കാ... എന്ത് ഭാവമാണ്'; സിനിമ ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങൾ മമ്മൂട്ടി; ഏറ്റെടുത്ത് ആരാധകർ

Update: 2025-10-01 12:11 GMT

കൊച്ചി: മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന പുതിയ ചിത്രങ്ങൾ എപ്പോഴും ആഘോഷിക്കപ്പെടാറുണ്ട്. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം താരം പങ്കുവെച്ച ചിത്രങ്ങൾ ആരാധകരും സിനിമാ ലോകവും വൻ സന്തോഷത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്. ഹൈദരാബാദിൽ 'പാട്രിയറ്റ്' എന്ന സിനിമയുടെ ചിത്രീകരണത്തിനായി എത്തിയപ്പോഴാണ് മമ്മൂട്ടി തന്റെ പുതിയ ചിത്രം ആരാധകർക്കായി പങ്കുവെച്ചത്.

ഫോട്ടോഗ്രാഫർ നവിൻ മുരളിയാണ് മമ്മൂട്ടിയുടെ ഈ ഏറ്റവും പുതിയ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. കാമറ കയ്യിലേന്തി നിൽക്കുന്ന നടന്റെ ചിത്രം ആരാധകർക്കിടയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. "എന്താണ് ഇക്കാ... എന്ത് ഭാവമാണ്" എന്ന തരത്തിലുള്ള ചോദ്യങ്ങളും, "എങ്ങനെ സ്നേഹിക്കാതിരിക്കും ഇക്കാ?" എന്ന സ്നേഹപ്രകടനങ്ങളുമാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.

മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് നടൻ ജോയിൻ ചെയ്തത്. ഈ സിനിമയിൽ മോഹൻലാലും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. നയൻതാര, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, ഗ്രേസ് ആന്റണി തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്. ചിത്രത്തിന്റെ ടീസർ വ്യാഴാഴ്ച പുറത്തിറങ്ങും. ശ്രീലങ്കയിലാണ് ചിത്രത്തിന്റെ പ്രധാന ഭാഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്. മമ്മൂട്ടിക്കമ്പനിയും ആശിർവാദ് സിനിമാസും സംയുക്തമായാണ് നിർമ്മാണം.

Tags:    

Similar News