'പ്രിയപ്പെട്ട ലാലിന് പിറന്നാള്‍ ആശംസകള്‍'; മോഹന്‍ലാലിന് പിറന്നാള്‍ ആശംസയുമായി സോഷ്യല്‍ മീഡിയയില്‍ ചിത്രം പങ്കുവെച്ച് മമ്മൂട്ടി

മോഹൻലാലിന് പിറന്നാൾ ആശംസയുമായി മമ്മൂട്ടി

Update: 2025-05-21 07:04 GMT

കൊച്ചി: മലയാളത്തിന്റെ പ്രിയ മോഹന്‍ലാലിന് ഇന്ന് പിറന്നാള്‍ ദിനമാണ്. സിനിമാ ലോകം ആശംസകള്‍ അറിയിച്ചു കൊണ്ടിരിക്കായാണ് അദ്ദേഹത്തിന്. ഈ വര്‍ഷവും മുടങ്ങാതെ മോഹന്‍ലാലിന് പിറന്നാള്‍ ആശംസ അറിയിച്ചിരിക്കുകയാണ് മമ്മൂട്ടി. സമൂഹമാധ്യമത്തില്‍ പങ്കുവെച്ച ചിത്രത്തിനൊപ്പം 'പ്രിയപ്പെട്ട ലാലിന് പിറന്നാള്‍ ആശംസകള്‍' എന്ന് മമ്മൂട്ടി കുറിച്ചു. മമ്മൂട്ടിയുടെ നിര്‍മാണക്കമ്പനിയായ മമ്മൂട്ടി കമ്പനിയുടെ ഔദ്യോഗിക സമൂഹ മാധ്യമ പേജിലും മോഹന്‍ലാലിന് ആശംസനേര്‍ന്നുകൊണ്ടുള്ള പോസ്റ്റുകള്‍ ഉണ്ട്.

40 വര്‍ഷത്തിലേറെയായി മലയാളിയുടെ ജീവിതത്തിന്റെ ഭാഗമായ മോഹന്‍ലാലിന്റെ 65ാം പിറന്നാളാണ് ഇന്ന്. ഏറ്റവും പുതിയ ചിത്രങ്ങളായ 'എമ്പുരാന്‍', 'തുടരും' എന്നിവ മികച്ച വിജയം നേടിയ വര്‍ഷമായതിനാല്‍ തന്നെ ഇത്തവണത്തെ പിറന്നാളിന് മധുരമേറും. തിയറ്ററില്‍ വന്‍ വിജയം എമ്പുരാന്‍ ആദ്യ ദിനത്തില്‍ 67 കോടിയിലധികം കലക്ഷന്‍ നേടി. തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ 'തുടരും' 200 കോടി കടന്ന് തിയറ്ററുകളില്‍ മുന്നേറുകയാണ്.

1978 ല്‍ തിരനോട്ടം എന്ന ചിത്രത്തിലൂടെയാണ് മോഹന്‍ലാല്‍ ചലച്ചിത്രമേഖലയിലേക്ക് കാലെടുത്തുവച്ചത്. 1980-ല്‍ പുറത്തിറങ്ങിയ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിലെ വില്ലന്‍ വേഷമാണ് മോഹന്‍ലാലിന്റെ കരിയറില്‍ വഴിത്തിരിവായത്. ആദ്യചിത്രം പുറത്തിറങ്ങുമ്പോള്‍ മോഹന്‍ലാലിന് 20 വയസ്സായിരുന്നു പ്രായം.

Tags:    

Similar News