'രാജകുമാരിയുടെ സിനിമയിലേക്കുള്ള ആദ്യ ചുവട്‌വെയ്പ്പ്'; വിജയം ഇരട്ടി മധുരം; സ്വന്തം മക്കള്‍ നിർണായക വേഷങ്ങളിലെത്തി; സന്തോഷം പങ്ക് വെച്ച് 'മാർക്കോ' യുടെ നിർമ്മാതാവ്
കൊച്ചി: റിലീസ് കേന്ദ്രങ്ങളിൽ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ് ഉണ്ണി മുകുന്ദൻ നായകയായെത്തിയ 'മാർക്കോ'. ക്ലാഷ് റിലീസായെത്തിയ മോഹൻലാൽ ചിത്രവും 'മാർക്കോ' യ്ക്ക് മുന്നിൽ അടിപതറിയെന്നാണ് കണക്കുകൾ നക്കുന്ന സൂചന. ഹനീഫ് അദേനി സംവിധാനം നിർവഹിച്ച ഈ ആക്ഷൻ ത്രില്ലർ ചിത്രം പ്രഖ്യാപനം എത്തിയത് മുതൽ വലിയ ചർച്ചയായിരുന്നു. ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് മുഹമ്മദ് ആണ് മാർക്കോ നിർമിക്കുന്നത്.
ഇപ്പോഴിതാ ചിത്രൻ വലിയ ഹിറ്റായി മാറിയതിന്റെ ഇരട്ടി മധുരത്തിലാണ് നിർമാതാവ്. ഷെരീഫ് മുഹമ്മദിന്റെ രണ്ടു മക്കളും സിനിമയിൽ നിർണായക റോളിൽ അഭിനയിച്ചിട്ടുണ്ട്. മാർക്കോയുടെ കുടുംബത്തിലെ കുട്ടികളുടെ വേഷത്തിലാണ് ഇവർ എത്തിയിരിക്കുന്നത്. ചിത്രത്തിലെ ആക്ഷൻ രംഗത്തിനായി മകൾ നടത്തുന്ന തയ്യാറെടുപ്പിന്റെ വീഡിയോ ഷെരീഫ് മുഹമ്മദ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. 'എന്റെ രാജകുമാരി തന്റെ സിനിമയിലേക്ക് ആദ്യ ചുവട് വയ്ക്കുന്നു' എന്നായിരുന്നു മകളുടെ സിനിമാപ്രവേശനത്തെ കുറിച്ച് ഷെരീഫ് മുഹമ്മദ് സോഷ്യൽ മീഡിയയിൽ കുറിച്ചത്. ചിത്രത്തിൽ കുട്ടികൾ ഉൾപ്പെട്ട ആക്ഷൻ - വയലൻസ് രംഗങ്ങൾ ഏറെ ചർച്ചാവിഷയമായിരുന്നു.
മലയാളത്തിലെ മോസ്റ്റ് വയലന്റ് ഫിലിം എന്ന ലേബലിനോട് നൂറ് ശതമാനം കൂറ് പുലർത്തുന്നതാണ് ചിത്രമെന്നായിരുന്നു പ്രേക്ഷകരുടെ അഭിപ്രായം. ആദ്യ ദിനം മുതൽ മികച്ച പ്രതികരണം ലഭിച്ച ചിത്രത്തിന് അന്യഭാഷാ ബോക്സ് ഓഫീസുകളിലും മികച്ച പ്രതികരണമാണ് നേടുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ തെലുങ്ക് റൈറ്റ്സ് 3 കോടി രൂപക്ക് വിറ്റിരുന്നു. കേരളത്തില്‍ മാത്രമല്ല മാര്‍ക്കോയ്ക്ക് വൻ സ്വീകാര്യതാണ് ഹിന്ദിയില്‍ ലഭിക്കുന്നത്. നിലവില്‍ ഹിന്ദിയില്‍ മാത്രം 140 ഷോകള്‍ വര്‍ദ്ധിപ്പിച്ചു എന്ന റെപ്പ്പോർട്ടുകളും പുറത്ത് വന്നിരുന്നു.
ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റായിരിക്കും ചിത്രമെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചന. മലയാളത്തില്‍ ഇന്നുവരെ പുറത്തിറങ്ങിയതില്‍വെച്ച് ഏറ്റവും വയലന്‍സ് ഉള്ള ചിത്രമാണ് 'മാർക്കോ' എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ഉണ്ണി മുകുന്ദൻ ചിത്രം ആദ്യ തിങ്കളാഴ്ചയും വൻ നേട്ടമുണ്ടാക്കിയിരിക്കുകയാണ്. ഉണ്ണി മുകുന്ദന്റെ ആദ്യ 100 കോടി ക്ലബ് മാര്‍ക്കോ ആകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.