അദ്ദേഹം സുഖമായിരിക്കുന്നു...പേടിക്കാൻ ഒന്നുമില്ല; ആദ്യം ചെറിയ ചെറിയ പ്രശ്നങ്ങൾ ഉണ്ടായിരുന്നു; ഇപ്പോൾ ഇച്ചാക്ക ഓക്കെ ആണ്; മമ്മൂട്ടിയെ കുറിച്ചുള്ള അഭ്യൂഹങ്ങളിൽ ഫുൾ സ്റ്റോപ്പിട്ട് പ്രിയ സുഹൃത്ത് മോഹൻലാൽ

Update: 2025-03-24 14:56 GMT

ലയാളത്തിലെ എക്കാലത്തെയും പ്രിയ നടനായ മമ്മൂട്ടിയെ കുറിച്ച് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കുറിച്ച് പലവിധമായ അഭ്യൂഹങ്ങളാണ് സോഷ്യൽ മീഡിയയിൽ പരക്കുന്നത്. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി തന്നെയാണ് ചർച്ചാവിഷയം. ഇപ്പോഴിതാ, അത്തരം ഉഹാപോഹങ്ങളെ കാറ്റിൽ പറത്തി ഇച്ചാക്കയുടെ സ്വന്തം സുഹൃത്ത് നടൻ മോഹൻലാൽ രംഗത്ത് വന്നിരിക്കുകയാണ്.

ഇതോടെ മമ്മൂട്ടിയെ കുറിച്ചുള്ള അഭ്യൂഹങ്ങളിൽ ഫുൾ സ്റ്റോപ്പിട്ടിരിക്കുകയാണ്. അതുപോലെ, തന്റെ പ്രിയസുഹൃത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് തുറന്നു പറയുകയാണ് മോഹൻലാൽ. അദ്ദേഹത്തെ സുഖമായിരിക്കുന്നു എന്നും ഭയപ്പെടേണ്ട ആവശ്യമില്ല എന്നുമാണ് മോഹൻലാൽ പറഞ്ഞത്.

താരത്തിന്റെ വാക്കുകൾ...

'അദ്ദേഹം സുഖമായിരിക്കുന്നു. അദ്ദേഹത്തിന് ചെറിയ പ്രശ്നമുണ്ടായിരുന്നു. എല്ലാവർക്കും ഉണ്ടാകും. അത്ര മാത്രമേയുള്ളൂ. പേടിക്കാൻ ഒന്നുമില്ല,' എന്ന് മോഹൻലാൽ വ്യക്തമാക്കി.

അതേസമയം, കഴിഞ്ഞ ദിവസം മോഹൻലാൽ ശബരിമല ദർശനത്തിനിടയിൽ മമ്മൂട്ടിയുടെ പേരിൽ വഴിപാട് കഴിച്ചത് വലിയ വാർത്ത ആയിരിന്നു. മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രത്തിലാണ് നടൻ ഉഷപൂജ നടത്തിയത്. ഭാര്യ സുചിത്രയുടെ പേരിലും നടൻ വഴിപാട് അർപ്പിക്കുകയും ചെയ്തിരുന്നു.

അതുപോലെ മമ്മൂട്ടിയും മോഹൻലാലും ഏറെ വർഷങ്ങൾക്കിപ്പുറം ഒന്നിച്ച് അഭിനയിക്കുന്ന മഹേഷ് നാരായണൻ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ചിത്രം സാമ്പത്തിക പ്രശ്നങ്ങൾ മൂലവും മമ്മൂട്ടിയുടെ ആരോഗ്യപ്രശ്നങ്ങൾ മൂലവും നിർത്തിവെച്ചതായി അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നുവെങ്കിലും ഇതെല്ലാം നിര്‍മാതാക്കളില്‍ ഒരാൾ തള്ളിയതും വർത്തയായിരിന്നു.

Tags:    

Similar News