നടൻ മോഹൻലാൽ ശബരിമലയിൽ ദർശനത്തിനെത്തി; അയ്യനെ കണ്ട് തൊഴുത് താരം; എമ്പുരാന്റെ വിജയത്തിനാണോയെന്ന് ആരാധകർ; വൈറലായി വീഡിയോ
പത്തനംതിട്ട: മലയാളത്തിലെ എക്കാലത്തെയും പ്രിയ നടൻ മോഹന്‍ലാല്‍ ശബരിമല ദര്‍ശനത്തിനായി പമ്പയിൽ എത്തി. ഗണപതി കോവിലില്‍നിന്ന് കെട്ട് നിറച്ചാണ് നടന്‍ മലകയറിയത്. സന്ധ്യയോടെ അയ്യപ്പദര്‍ശനം നടത്തിയ നടൻ രാവിലെ നെയ്യഭിഷേകം നടത്തിയാവും മലയിറങ്ങുക.
മോഹന്‍ലാല്‍ പമ്പയിലെത്തിയപ്പോൾ തന്നെ ആരാധകർ ഒന്നടങ്കം ആവേശത്തിലായി. വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ അടക്കം വൈറലാണ്. ആരാധകർ ഏറെ കാത്തിരിക്കുന്ന എമ്പുരാന്റെ റിലീസിന് ദിവസങ്ങള്‍ മാത്രം ബാക്കി നിൽക്കെയാണ് മോഹന്‍ലാല്‍ അയ്യപ്പദര്‍ശനത്തിനായി എത്തുന്നത്. ഈ മാസം മാര്‍ച്ച് 27-നാണ് മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനംചെയ്ത എമ്പുരാന്‍ പ്രദര്‍ശനത്തിനായി എത്തുന്നത്.
എമ്പുരാൻ റിലീസിന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് മോഹൻലാൽ അയ്യപ്പനെ കണ്ട് തൊഴാനായി എത്തിയിരിക്കുന്നത്. ഇപ്പോൾ ഇതിന്റെ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.