''ഇത് ഞാനും മഞ്ജു വാര്യരും അറിയാത്ത കാര്യങ്ങളാണല്ലോ മഞ്ഞപത്രങ്ങളേ..., ഏതായാലും റീച്ച് കിട്ടാന്‍ എന്ത് തറവേലയും കാട്ടുന്ന നിങ്ങള്‍ക്ക് എന്റെ നടുവിരല്‍ നമസ്‌ക്കാരം''; വ്യാജ വാര്‍ത്തയോട് പ്രതികരിച്ച് നാദിര്‍ഷ

Update: 2025-02-21 10:44 GMT

തന്റെ പേരില്‍ പ്രചരിക്കുന്ന വ്യാജ വാര്‍ത്തയോട് പ്രതികരിച്ച് സംവിധായകനും നടനുമായ നാദിര്‍ഷ. മഞ്ജു വാര്യരെ കുറിച്ചുള്ള തന്റെ വാക്കുകള്‍ എന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്ത പങ്കുവച്ചു കൊണ്ടാണ് നാദിര്‍ഷയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്.

'മഞ്ജു വാര്യര്‍ ഒരുപാട് മാറി പോയി പഴയ കാര്യങ്ങളെല്ലാം മറന്നു, ഞാന്‍ ഫോണ്‍ വിളിച്ചപ്പോള്‍ എന്നോട് പ്രതികരിച്ച രീതി വിഷമിപ്പിച്ചു നാദിര്‍ഷ' എന്നാണ് വാചകങ്ങള്‍. ''ഇത് ഞാനും മഞ്ജു വാര്യരും അറിയാത്ത കാര്യങ്ങളാണല്ലോ മഞ്ഞപത്രങ്ങളേ... ഏതായാലും റീച്ച് കിട്ടാന്‍ എന്ത് തറവേലയും കാട്ടുന്ന നിങ്ങള്‍ക്ക് എന്റെ നടുവിരല്‍ നമസ്‌ക്കാരം'' എന്നാണ് നാദിര്‍ഷയുടെ പ്രതികരണം.

അതേസമയം, നാദിര്‍ഷയുടെ പഴയൊരു അഭിമുഖത്തിലെ വാക്കുകളാണിത് എന്ന പ്രചാരണത്തോടെയാണ് ഈ വാര്‍ത്ത എത്തിയത്. തന്റെ മകളുടെ വിവാഹം ക്ഷണിക്കാനായി വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തില്ലെന്ന് നാദിര്‍ഷ പറഞ്ഞതായാണ് വാര്‍ത്ത വന്നത്. നടനും മഞ്ജു വാര്യരുടെ മുന്‍ ഭര്‍ത്താവുമായ ദിലീപിന്റെ അടുത്ത സുഹൃത്ത് ആണ് നാദിര്‍ഷ.

Full View

നാദിര്‍ഷയുടെ കുടുംബത്തിലെ എല്ലാ ചടങ്ങുകളിലും സകുടുംബം ദിലീപ് എത്താറുണ്ട്. നാദിര്‍ഷയുടെ മക്കളുടെ വിവാഹച്ചടങ്ങുകളില്‍ ദിലീപും കുടുംബവും തിളങ്ങാറുണ്ട്. നാദിര്‍ഷയുടെ മകളുടെ അടുത്ത കൂട്ടുകാരിയാണ് ദിലീപിന്റെയും മഞ്ജുവിന്റെയും മകള്‍ മീനാക്ഷി. വിവാഹച്ചടങ്ങുകളില്‍ മീനാക്ഷി നൃത്തം ചെയ്യുന്ന വീഡിയോകളും വൈറലായിരുന്നു.

Tags:    

Similar News