മഹേഷ് ബാബുവിനൊപ്പം സൈറ്റ് വിസിറ്റിന് പോയതാണെന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല; ഔദ്യോഗിക പ്രഖ്യാപനം അണിയറപ്രവര്‍ത്തകര്‍ ഉടന്‍ നടത്തും; രാജമൗലി ചിത്രത്തിനെ കുറിച്ച് പൃഥ്വിരാജ്

Update: 2025-03-22 11:59 GMT

ഹൈദരാബാദ്: എസ്.എസ്. രാജമൗലിയുടെയും മഹേഷ് ബാബുവിന്റെയും ഭാവിയിലേക്കുള്ള വലിയ സിനിമയായ 'എസ്എസ്എംബി 29' എന്ന താത്കാലിക പേരിട്ടിരിക്കുന്ന ചിത്രത്തില്‍ മലയാളി നടന്‍ പൃഥ്വിരാജ് സുപ്രധാന വേഷത്തില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ച അനൗണ്‍സ്‌മെന്റ് ഇതുവരെ ഉണ്ടായിട്ടില്ലെങ്കിലും കഴിഞ്ഞ ദിവസം മഹേഷ് ബാബുവിനൊപ്പം പൃഥ്വിരാജ് സെറ്റിലുണ്ടായിരുന്നതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ലീക്കായത് വലിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കി. എന്നാല്‍ ആ സംഭവത്തില്‍ ഇപ്പോള്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് താരം.

'ഞാനും സെറ്റില്‍ നിന്നുള്ള ചിത്രങ്ങള്‍ കണ്ടു. ഇപ്പോള്‍ മഹേഷ് ബാബുവിനൊപ്പം സൈറ്റ് വിസിറ്റിന് പോയതാണെന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല. ഞാന്‍ ഒരു വര്‍ഷത്തോളമായി ഈ സിനിമയുടെ ഭാഗമാണ്. ഔദ്യോഗിക പ്രഖ്യാപനം അണിയറപ്രവര്‍ത്തകര്‍ ഉടന്‍ നടത്തും. ഒരു വര്‍ഷത്തിന് മുകളിലായി ഞാന്‍ ആ സിനിമയുടെ ഭാഗമായിട്ട് പൃഥ്വിരാജ് പറഞ്ഞു.

ചിത്രത്തിന്റെ ആദ്യ ഷെഡ്യൂളില്‍ മഹേഷ് ബാബുവും നായിക പ്രിയങ്ക ചോപ്രയും പങ്കെടുത്തിരുന്നു. ഒഡിഷയിലെ വിവിധ ലൊക്കേഷനുകളിലാണ് അടുത്ത ഷെഡ്യൂള്‍ രാജമൗലി പ്ലാന്‍ ചെയ്തിരിക്കുന്നത്. 2028-ലായിരിക്കും ചിത്രം റിലീസിനെത്തുക. രാജമൗലിയുടെ അച്ഛനും തിരക്കഥാകൃത്തുമായ വിജയേന്ദ്ര പ്രസാദ് ആണ് 'എസ്എസ്എംബി 29'ന് തിരക്കഥ ഒരുക്കുന്നത്. ഇന്ത്യന്‍ സിനിമ ഇന്നേവരെ കണ്ടിട്ടില്ലാത്തതാകും ചിത്രത്തിന്റെ തിയേറ്റര്‍ അനുഭവമെന്നാണ് വിജയേന്ദ്ര പ്രസാദ് പറഞ്ഞത്. ആഫ്രിക്കന്‍ ജംഗിള്‍ അഡ്വഞ്ചര്‍ ഗണത്തില്‍ പെടുന്ന ചിത്രം 1000 കോടി ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്.എം എം കീരവാണിയാണ് സിനിമയുടെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

Tags:    

Similar News