ആറ് കൊല്ലം നീണ്ടുനിന്നിരുന്ന പ്രിയങ്കയുടെ പ്രണയബന്ധം തകര്‍ന്നപ്പോള്‍ അവള്‍ തകര്‍ന്നുപോയി; ഒരാളെ വെറുത്താല്‍ വെറുത്തതാണ്; പ്രിയങ്കചോപ്രയെ കുറിച്ച് അമ്മ

ആറ് കൊല്ലം നീണ്ടുനിന്നിരുന്ന പ്രിയങ്കയുടെ പ്രണയബന്ധം തകര്‍ന്നപ്പോള്‍ അവള്‍ തകര്‍ന്നുപോയി

Update: 2025-02-28 12:32 GMT

മുംബൈ: ബോളിവുഡില്‍ നിന്നും ഹോളിവുഡിലെത്തി ശോഭിച്ചു നില്‍ക്കുന്ന താരമാണ് പ്രിയങ്ക ചോപ്ര. മികച്ച അഭിനയത്തോടൊപ്പം അവരുടെ മികച്ച നിലപാടുകളും പ്രേക്ഷ ശ്രദ്ധ നേടാറുണ്ട്. നിക്ക് ജോനാസുമായുള്ള അവരുടെ ജീവിതം ഊഷ്മളമായി മുന്നോട്ടു പോകുകയാണ്. ഇപ്പോഴിതാ പ്രിയങ്കയുടെ ഈ ഉറച്ച സ്വഭാവത്തെ കുറിച്ച് സംസാരിക്കുകയാണ് അമ്മ മധു ചോപ്ര.

ലെഹ്റന്‍ റിട്രോ എന്ന് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ പ്രിയങ്കയുടെ പ്രണയ ജീവിതത്തെ കുറിച്ചും നിലപാടുകളെ കുറിച്ചും സംസാരിച്ചത്. ആറ് കൊല്ലം നീണ്ടുനിന്നിരുന്ന പ്രിയങ്കയുടെ പ്രണയബന്ധം തകര്‍ന്നതും അതില്‍ മനസ് തകര്‍ന്ന് പോയതിനെ കുറിച്ച് മധു ചോപ്ര സംസാരിച്ചു.

'അവള്‍ക്ക് എല്ലാ സാഹചര്യങ്ങളെയും കൈകാര്യം ചെയ്യാനുള്ള കഴിവുണ്ട്. എന്നാല്‍ ഒരാളെ വെറുത്താല്‍ വെറുത്തതാണ്. അയാളെ അവളുടെ ജീവിതത്തില്‍ നിന്ന് തന്നെ മുറിച്ചു മാറ്റും. ആ ബന്ധം പുനഃസ്ഥാപിക്കാന്‍ കഴിയില്ലെന്ന് ഉറപ്പ് വന്നാല്‍ മാത്രമാണ് അവള്‍ അത്തരത്തില്‍ ചെയ്യുക. അത് ഒരിക്കല്‍ മാത്രമാണ് സംഭവിച്ചിട്ടുള്ളത്. അവന്‍ അത് അര്‍ഹിച്ചിരുന്നു'. - മധു ചോപ്ര പറയുന്നു

അച്ഛനുമായി വളരെ നല്ല ബന്ധം പ്രിയങ്ക കാത്തുസൂക്ഷിച്ചിരുന്നുവെന്ന് അമ്മ പറയുന്നു. പ്രണയബന്ധങ്ങളെ കുറിച്ചെല്ലാം അച്ഛനോടാണ് തുറന്ന് പറഞ്ഞിരുന്നത്. 'നെഗറ്റീവ് സാഹചര്യങ്ങളെ പോസിറ്റീവാക്കി മാറ്റാനുള്ള കഴിവ് പ്രിയങ്കയ്ക്ക് അച്ഛനില്‍ നിന്ന് കിട്ടിയതാണ്. അവളുടെ അച്ഛന്‍ ശാന്തി കണ്ടെത്തുന്നത് സംഗീതത്തിലാണ്. അവള്‍ മൂഡ് ഔട്ടായാല്‍ റൂമിലേക്ക് പോവും. അല്‍പ്പ സമയത്തിന് ശേഷം ഊര്‍ജസ്വലയായി തിരിച്ചെത്തും'- അമ്മ മധു ചോപ്ര പറയുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാള്‍ ഹെര്‍ ഡാഡി എന്ന പോഡ് കാസ്റ്റ് ഷോയിലും പ്രിയങ്ക ഇതേ കുറിച്ച് വ്യക്തമാക്കിയിരുന്നു.

Tags:    

Similar News