ഞാന്‍ പുരുഷന്മാര്ക്ക് ഒപ്പം നില്‍ക്കുന്നയാളാണ്; പുരുഷന്മാര്ക്ക് ഒരിക്കലും നീതി കിട്ടുന്നതായി എനിക്ക് തോന്നിയിട്ടില്ല; ഞാനും ഒരു സ്ത്രീയാണ്; പക്ഷേ ചില കാര്യങ്ങില്‍ പുരുഷന്മാരുടെ ഭാഗത്ത് ന്യാം ഉണ്ട്; പ്രിയങ്ക അനൂപ്
സ്ത്രീകള്‍ക്ക് എതിരെ സംസാരിക്കുന്ന ആളൊന്നും അല്ല ഞാന്‍, പക്ഷെ ഞാന്‍ പുരുഷന്മാര്ക്ക് ഒപ്പം നില്ക്കുന്ന ആളാണെന്ന് പ്രിയങ്ക അനൂപ്. പുരുഷന്മാര്ക്ക് ഒരിക്കലും നീതി കിട്ടുന്നതായി എനിക്ക് തോന്നിയിട്ടില്ല. എന്തെങ്കിലും പറഞ്ഞു പുരുഷന്മാരെ അടിച്ചേല്‍പ്പിക്കുന്നതാണ് ഓരോ കാര്യങ്ങളും.
അങ്ങനെ ഏല്‍പ്പിക്കുന്നതിനു നിങ്ങള്‍ എല്ലാവരും കൂടി ചേര്‍ന്ന് ഒരു അസോസിയേഷന് വരുന്നത് വളരെ നല്ല കാര്യമാണ്. ശരിക്കും അത് നിങ്ങളുടെ ഭാഗ്യമാണ്. ഞാനും ഒരു സ്ത്രീയാണ് അമ്മയാണ്. പക്ഷെ ചില പോയിന്റ്സ് നോക്കുമ്പോള്‍ പുരുഷന്മാരുടെ ഭാഗത്ത് ഒരുപാട് ന്യായം ഉണ്ട്. അതിനുവേണ്ടി ഒരു നിയമം കൊണ്ട് വരാനോ. എല്ലാവരും കൂടി ചേര്‍ന്ന് നിന്ന് പ്രതിരോധിക്കാനോ കഴിയുന്നില്ല.
തന്നേക്കാള്‍ കുറച്ച് മുകളിലാണ് പുരുഷന്മാര്ക്ക് കൊടുത്തിട്ടുള്ള സ്ഥാനം. ഇഷ്ടത്തിനനുസരിച്ചാണ് വസ്ത്രം ധരിക്കുന്നത്. സിനിമയില്‍ നിന്നും നല്ലത് മാത്രം ജീവിതത്തില്‍ പകര്‍ത്തുക. വിദേശ വനിതകള്‍ ചെറിയ ഡ്രെസ്സിട്ട് വരുമ്പോള്‍ എല്ലാവരും നോക്കി നില്‍ക്കാറുണ്ടല്ലോ, അവരെ എന്താ സാരി ഉടുപ്പിക്കാത്തതെന്നും പ്രിയങ്ക ചോദിച്ചു.
പ്രശ്നം ഉണ്ടായിക്കഴിഞ്ഞാല്‍ പുരുഷന്മാരുടെ മുഖം മാത്രം കാണിക്കുക, സ്ത്രീകളുടെ മുഖം മറച്ചുവെക്കുകയെന്നത് നിലവിലെ രീതി. എന്തുകൊണ്ട് സ്ത്രീയുടെ മുഖം കാണിക്കുന്നില്ല. അതിനെയൊന്നും പിന്തുണച്ച് സംസാരിക്കാന്‍ ആര്‍ക്കും കഴിയില്ല എന്നും പ്രിയങ്ക പറഞ്ഞു. സ്ത്രീ ധൈര്യമായി ഹോട്ടല്‍റൂമില്‍ പോവുകയാണെങ്കില്‍ അതിന്റെ ഉത്തരവാദിത്തവും സ്ത്രീകള്‍ ഏറ്റെടുക്കണമെന്നും പ്രിയങ്ക വ്യക്തമാക്കി.