പ്രിയ രാജേഷ്... നീ ഒന്ന് കണ്ണ് തുറക്കാന്‍...ഇനിയും കാത്തിരിക്കാന്‍ വയ്യെടാ...ഒന്ന് പെട്ടെന്ന് വാ മച്ചാ...; വൈകാരിക കുറിപ്പുമായി സുഹൃത്ത്; രാജേഷിനെ ഉണര്‍ത്താനായി സന്ദേശം അയച്ചവരില്‍ ലാലേട്ടനും എന്ന് സുഹൃത്ത്
നടനും അവതാരകനുമായ രാജേഷ് കേശവിന്റെ ആരോഗ്യനിലയെ കുറിച്ച് സുഹൃത്തും ചലച്ചിത്ര പ്രവര്‍ത്തകനുമായ പ്രതാപ് ജയലക്ഷ്മി വൈകാരിക കുറിപ്പ് പങ്കുവച്ചു. ഗുരുതരാവസ്ഥയില്‍ തുടരുന്ന രാജേഷ് ഉടന്‍ സുഖം പ്രാപിച്ച് എല്ലാവരെയും ഞെട്ടിച്ച് തിരിച്ചു വരുമെന്ന് പ്രതാപ് പ്രതീക്ഷ പ്രകടിപ്പിച്ചു. രാജേഷിനെ ഉണര്‍ത്താനായി നിരവധി സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ശബ്ദ സന്ദേശങ്ങള്‍ അയച്ചിട്ടുണ്ട്. ഇവരില്‍ മോഹന്‍ലാല്‍, സുരേഷ് ഗോപി, സുരാജ് വെഞ്ഞാറമ്മൂട് തുടങ്ങിയ പ്രമുഖരും ഉള്‍പ്പെടുന്നു. ആശുപത്രിയിലെ മെഡിക്കല്‍ ടീമും സിസ്റ്റര്‍മാരും സമയത്തിനൊത്ത് രാജേഷിന്റെ പ്രിയപ്പെട്ട പരിപാടികളും ഗാനങ്ങളും കേള്‍പ്പിക്കുന്നുണ്ടെന്ന് പ്രതാപ് വ്യക്തമാക്കി.
'ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും രാജേഷിന്റെ സുഖവിവരം അന്വേഷിച്ച് വിളിക്കുന്നവരും സന്ദേശം അയക്കുന്നവരും അനവധി പേര്‍ ഉണ്ട്. എല്ലാവര്‍ക്കും മറുപടി നല്‍കാന്‍ കഴിയാത്തതില്‍ ക്ഷമിക്കണം. നിങ്ങളുടെ സ്നേഹവും പ്രാര്‍ത്ഥനകളും രാജേഷിന് വലിയ കരുത്താണ്,' എന്ന് പ്രതാപ് കുറിച്ചു. 47കാരനായ രാജേഷ്, കൊച്ചിയിലെ ഒരു ഹോട്ടലില്‍ നടന്ന പരിപാടിക്കിടെ കുഴഞ്ഞുവീണായിരുന്നു ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. കാര്‍ഡിയാക് അറസ്റ്റ് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആന്‍ജിയോപ്ലാസ്റ്റി നടത്തിയിരുന്നു. തുടര്‍ന്ന് രാജേഷിനെ വെന്റിലേറ്ററിലാണ് ചികിത്സിക്കുന്നത്.
ഡിസ്നി, സ്റ്റാര്‍, സണ്‍, സീ നെറ്റ്വര്‍ക്കുകള്‍ ഉള്‍പ്പെടെ നിരവധി പ്രമുഖ ചാനലുകളില്‍ അവതാരകനായും സിനിമാ പ്രമോഷന്‍ ഇവന്റുകളിലും രാജേഷ് ശ്രദ്ധേയ സാന്നിധ്യമായിരുന്നു. നീന, ഹോട്ടല്‍ കാലിഫോര്‍ണിയ, ട്രിവാന്‍ഡ്രം ലോഡ്ജ് തുടങ്ങിയ സിനിമകളില്‍ രാജേഷ് വേഷമിട്ടിട്ടുണ്ട്.