എനിക്ക് ഇതുവരെ അങ്ങനെ ചോദിക്കാൻ തോന്നിയിട്ടില്ല; ഒരിക്കൽ അവർ എനിക്ക് മെസ്സേജ് അയച്ചിരുന്നു; ഇപ്പോൾ ഞാൻ അവരുടെ ആത്മാവിനു വേണ്ടി പ്രാർത്ഥിക്കാറുണ്ട്; മനസ്സുതുറന്ന് രേണു സുധി

Update: 2025-05-30 11:27 GMT

കൊച്ചി: അന്തരിച്ച കലാകാരൻ കൊല്ലം സുധിയുടെ ഭാര്യയാണ് രേണു സുധി. സോഷ്യൽ മീഡിയയിൽ അടക്കം വളരെ സജീവമാണ് താരം. മോഡലിങ്ങിലൂടെയും ഷോർട്ട് ഫിലിമുകളിലൂടെയുമെല്ലാം താരം ഇപ്പോൾ സജീവ സാന്നിധ്യമാണ്. ഇപ്പോഴിതാ, കൊല്ലം സുധിയെ പരിചയപ്പെട്ടതിനെക്കുറിച്ചും സുധിയുടെ ആദ്യഭാര്യയെക്കുറിച്ചുമൊക്കെ മനസ്സ് തുറന്നിരിക്കുകയാണ് രേണു സുധി.

രേണുവിന്റെ വാക്കുകൾ..

സുധിയുടെ ആദ്യഭാര്യ ആത്മഹത്യ ചെയ്തതാണെന്നും സംഭവം നടക്കുമ്പോൾ അവർക്ക് മറ്റൊരു ഭർത്താവും കുട്ടിയും ഉണ്ടായിരുന്നു എന്നും രേണു പറഞ്ഞു. ''ശാലിനി എന്നായിരുന്നു അവരുടെ പേര്. നല്ലൊരു നർത്തകി ആയിരുന്നു. എന്തുകൊണ്ടാണ് അവർ സുധിച്ചേട്ടനെയും കിച്ചുവിനെയും ഉപേക്ഷിച്ചു പോയതെന്ന് ഞാൻ ചോദിച്ചിട്ടില്ല. അങ്ങനെ ചോദിക്കാൻ തോന്നിയിട്ടില്ല. സുധിച്ചേട്ടനും മോനും എന്റേതാണെന്ന തോന്നൽ എനിക്ക് ഉണ്ടായിരുന്നു.

പിന്നീട് എല്ലാം സംസാരിക്കാം എന്ന് സുധിച്ചേട്ടൻ എന്നോട് പറഞ്ഞിരുന്നു. എന്നാൽ ചേട്ടന് വിഷമമാകുന്ന ഒന്നും സംസാരിക്കേണ്ട എന്നാണ് ഞാൻ പറഞ്ഞത്. എന്നാൽ ചില കാര്യങ്ങളൊക്കെ സുധിച്ചേട്ടനും കിച്ചുവും എന്നോട് പറഞ്ഞിരുന്നു. അവർ നിയമപരമായി വിവാഹിതരായിരുന്നില്ല''. ഒരു അഭിമുഖത്തിൽ രേണു പറഞ്ഞു.

സുധിയുടെ ആദ്യഭാര്യയോട് തനിക്ക് ദേഷ്യമൊന്നും ഇല്ലായിരുന്നു എന്നും എന്നാൽ അവരെക്കുറിച്ച് പറയുന്നത് സുധിച്ചേട്ടന് ഇഷ്ടമല്ലായിരുന്നു എന്നും രേണു കൂട്ടിച്ചേർത്തു. ''മരിച്ചവരെക്കുറിച്ച് നമ്മൾ കുറ്റം പറയാൻ പാടില്ല. സുധിച്ചേട്ടന്റെയും സുധിച്ചേട്ടന്റെ ആദ്യഭാര്യയുടെയും ആത്മാവിനു വേണ്ടിയും ഞാൻ പ്രാർത്ഥിക്കാറുണ്ട്, രേണു പറയുന്നു.

Tags:    

Similar News