'സഹതടവുകാരെ വെച്ച് നാടക സംഘമുണ്ടാക്കി, റേഡിയോ സ്റ്റേഷൻ ആരംഭിച്ചു, കസേരകളും പേപ്പർ ബാഗുകളും നിർമ്മിച്ച് കൂലി വാങ്ങി'; വെല്ലുവിളികളെ അതിജീവിക്കാൻ സഹായിച്ചത് അഭിനയത്തോടുള്ള അഭിനിവേശമാണെന്ന് സഞ്ജയ് ദത്ത്

Update: 2025-09-08 15:17 GMT

മുംബൈ: ജയിൽ വാസത്തിനിടെയുള്ള അനുഭവങ്ങൾ പങ്കുവെച്ച്‌ ബോളിവുഡ് നടൻ സഞ്ജയ് ദത്ത് വെളിപ്പെടുത്തി. 'ദി ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോ'യിൽ അതിഥിയായി എത്തിയപ്പോഴാണ് എത്തിയപ്പോഴാണ് താരം തൻ്റെ അനുഭവങ്ങൾ പങ്കുവെച്ചത്. ജയിലിൽ നേരിട്ട കഠിനമായ യാഥാർത്ഥ്യങ്ങളെ അതിജീവിക്കാൻ അഭിനയത്തോടുള്ള തൻ്റെ അഭിനിവേശം സഹായിച്ചതായും താരം പറയുന്നു.

കൊലപാതകക്കേസുകളിൽ ശിക്ഷിക്കപ്പെട്ടവരെ ഉൾപ്പെടെ സഹതടവുകാരെ വെച്ച് ഒരു നാടക സംഘം രൂപീകരിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു. 'ഞാനായിരുന്നു സംവിധായകൻ,' എന്ന് തമാശ രൂപേണ അദ്ദേഹം ഓർത്തെടുത്തു. മാതാപിതാക്കളായ നർഗീസിനെയും സുനിൽ ദത്തിനെയും അനുസ്മരിച്ച താരം, ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളിൽ ഖേദമില്ലെന്നും എന്നാൽ മാതാപിതാക്കൾ നേരത്തെ വേർപിരിഞ്ഞതിലുള്ള വേദന പങ്കുവെച്ചെന്നും പറഞ്ഞു.

ജയിലിൽ വെച്ച് കസേരകളും പേപ്പർ ബാഗുകളും നിർമ്മിച്ച് കൂലി വാങ്ങിയിരുന്നതായും, പിന്നീട് 'റേഡിയോ വൈസിപി' എന്ന പേരിൽ ജയിലിനുള്ളിൽ ഒരു റേഡിയോ സ്റ്റേഷൻ ആരംഭിച്ചതായും സഞ്ജയ് ദത്ത് വിവരിച്ചു. താൻ പരിപാടികൾ അവതരിപ്പിക്കുകയും മറ്റു തടവുകാരുടെ സഹായത്തോടെ സ്ക്രിപ്റ്റ് തയ്യാറാക്കുകയും ചെയ്തിരുന്നു.

1993 ലെ മുംബൈ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് അനധികൃതമായി ആയുധങ്ങൾ കൈവശം വെച്ചതിന് 2007-ൽ ടെററിസ്റ്റ് ആൻഡ് ഡിസ്‌റപ്റ്റീവ് ആക്ടിവിറ്റീസ് (പ്രിവൻഷൻ) ആക്ട് (TADA) പ്രകാരം കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടർന്ന് 2013 മുതൽ 2016 വരെ സഞ്ജയ് ദത്ത് പുണെയിലെ യേർവാഡ സെൻട്രൽ ജയിലിൽ ശിക്ഷ അനുഭവിച്ചു. ജയിൽ മോചിതനായ ശേഷം അദ്ദേഹം വീണ്ടും അഭിനയ രംഗത്തേക്ക് തിരിച്ചെത്തി.

Tags:    

Similar News