തീയേറ്ററുകളിൽ നിലം തൊട്ടില്ല; എസ് എന്‍ സ്വാമിയുടെ സംവിധാന അരങ്ങേറ്റ ചിത്രം; ധ്യാൻ ശ്രീനിവാസൻ നായകനായ 'സീക്രട്ട്' ഒടിടിയിലേക്ക്

Update: 2024-11-02 10:45 GMT
തീയേറ്ററുകളിൽ നിലം തൊട്ടില്ല; എസ് എന്‍ സ്വാമിയുടെ സംവിധാന അരങ്ങേറ്റ ചിത്രം; ധ്യാൻ ശ്രീനിവാസൻ നായകനായ സീക്രട്ട് ഒടിടിയിലേക്ക്
  • whatsapp icon

പ്രേക്ഷക പ്രീതി പിടിച്ചു പറ്റിയ നിരവധി മലയാളം ത്രില്ലർ ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയ ആളാണ് എസ് എൻ സ്വാമി. സേതുരാമയ്യർ, ഇരുപതാം നൂറ്റാണ്ട്, ആവനാഴി, മൂന്നാം മുറ ഉൾപ്പെടെ നിരവധി ഹിറ്റ് ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കാൻ അദ്ദേഹത്തിനായി. എസ് എൻ സ്വാമി ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു 'സീക്രട്ട്'. എസ് എൻ സ്വാമി തന്നെ കഥയും തിരക്കഥയും ഒരുക്കിയ ചിത്രത്തിൽ ധ്യാന്‍ ശ്രീനിവാസന്‍ ആണ് നായകനായെത്തിയത്.

എന്നാൽ ചിത്രം തിയറ്ററുകളിൽ പ്രതീക്ഷിച്ച വിജയം നേടിയില്ല. ഈ വർഷം ജൂലൈയില്‍ ആയിരുന്നു ചിത്രം റിലീസ് ചെയ്തത്. ഇപ്പോഴിതാ ചിത്രം ഒടിടിയിലേക്ക് എത്തുന്ന വാർത്തകളാണ് പുറത്ത് വരുന്നത്. മനോരമ മാക്സിലൂടെയാണ് ചിത്രം എത്തുക. എന്നാല്‍ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല.

ലക്ഷ്മി പാർവതി വിഷന്റെ ബാനറിൽ രാജേന്ദ്ര പ്രസാദ് നിർമ്മിച്ച ചിത്രത്തിൽ അപർണ ദാസ്, ജേക്കബ് ഗ്രിഗറി, കലേഷ് രാമാനന്ദ്, ആർദ്ര മോഹൻ, രഞ്ജിത്ത്, രണ്‍ജി പണിക്കർ, ജയകൃഷ്ണൻ, സുരേഷ് കുമാർ, അഭിരാം രാധാകൃഷ്ണൻ, മണിക്കുട്ടൻ എന്നിവരാണ് ധ്യാന്‍ ശ്രീനിവാസനൊപ്പം മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ജാക്‌സൺ ജോൺസൺ ഛായാഗ്രഹണവും ബാസോദ് ടി ബാബുരാജാണ് എഡിറ്റിംഗും നിർവഹിച്ചു.

ആർട്ട് ഡയറക്ടർ സിറിൽ കുരുവിള, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ രാകേഷ് ടി ബി, പ്രൊഡക്ഷൻ കൺട്രോളർ അരോമ മോഹൻ, കോസ്റ്റ്യൂം സ്റ്റെഫി സേവിയർ, മേക്കപ്പ് സിനൂപ് രാജ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ ശിവറാം, സൗണ്ട് ഡിസൈൻ വിക്കി, കിഷൻ, അസേസിയേറ്റ് ഡയറക്ടർ വിഷ്ണു ചന്ദ്രൻ, ആക്ഷൻ ഡയറക്ടർ ഫീനിക്സ് പ്രഭു, ഫൈനൽ മിക്സ് അജിത് എ ജോർജ്, വിഎഫ്എക്സ് ഡിജിബ്രിക്ക്സ്, ഡിഐ മോക്ഷ, സ്റ്റിൽസ് നവീൻ മുരളി, പബ്ലിസിറ്റി ഡിസൈനർ ആന്റണി സ്റ്റീഫൻ, പിആർഒ പ്രതീഷ് ശേഖർ.

Tags:    

Similar News