'ഞങ്ങള്‍': ലൈംഗികാതിക്രമ കേസിന് പിന്നാലെ ഭര്‍ത്താവ് ശ്രീകുമാറിനൊപ്പമുള്ള ചിത്രം പങ്കുവച്ച് സ്‌നേഹ; പിന്തുണയും വിമര്‍ശനവുമായി നിരവധി പേര്‍
'ഞങ്ങള്‍': ലൈംഗികാതിക്രമ കേസിന് പിന്നാലെ ഭര്‍ത്താവ് ശ്രീകുമാറിനൊപ്പമുള്ള ചിത്രം പങ്കുവച്ച് സ്‌നേഹ
കൊച്ചി: കഴിഞ്ഞ ദിവസമാണ് മിനിസ്‌ക്രീന്‍ താരങ്ങളായ ശ്രീകുമാറിനും ബിജു സോപാനത്തിനുമെതിരെ ലൈംഗികാതിക്രമ കേസ് രജിസ്റ്റര്‍ ചെയ്തത്. സീരിയില്‍ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം നടന്നുവെന്ന നടിയുടെ പരാതിയിലാണ് നടന്മാര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
അതേസമയം സംഭവത്തില്‍ ഇരുവരും ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍, സോഷ്യല്‍മീഡിയയില്‍ ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ ഉയരുന്നുണ്ട്. കേസ് വിവാദമാകുമ്പോള്‍ ഭര്‍ത്താവിനെ ചേര്‍ത്തുപിടിച്ചുകൊണ്ട് എസ്.പി ശ്രീകുമാറിന്റെ ഭാര്യയും നടിയുമായി സ്‌നേഹ പങ്കുവച്ച പോസറ്റാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.
'ഞങ്ങള്‍' എന്ന അടിക്കുറിപ്പോടെ ഇരുവരുടെയും പ്രണയാര്‍ദ്രമായ ചിത്രമാണ് സ്‌നേഹ പങ്കുവച്ചത്. ഇതിന് പിന്നാലെ നിരവധി പേരാണ് സ്‌നേഹയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയത്. വിമര്‍ശനം ഉന്നയിച്ചു കൊണ്ടും ചിലര്‍രംഗത്തുവന്നിട്ടണ്ട്. പീഡന കേസിനെക്കുറിച്ച് ചോദിച്ചുകൊണ്ടും നിരവധി പേര്‍ എത്തുന്നുണ്ട്.
സീരിയല്‍ ചിത്രീകരണത്തിനിടെ ലൈംഗികമായി അതിക്രമിച്ചു എന്നാണ് കേസ്. നടന്മാരില്‍ ഒരാളാണ് ലൈംഗികാതിക്രമം നടത്തിയത് എന്നാണ് പരാതിയില്‍ പറയുന്നത്. മറ്റൊരാള്‍ നടിയെ ഭീഷണിപ്പെടുത്തുകയായിരുന്നു. പ്രത്യേക അന്വേഷണ സംഘത്തിനോടാണ് നടി പീഡന വിവരം പങ്കുവച്ചത്. എസ്‌ഐടിയുടെ നിര്‍ദേശം പ്രകാരം ഇന്‍ഫോ പാര്‍ക്ക് പൊലീസ് കേസെടുക്കുകയായിരുന്നു.