എമ്പുരാന്‍ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്; പൃഥ്വിയെക്കുറിച്ചോര്‍ത്ത് അഭിമാനം മാത്രം; വിവാദങ്ങള്‍ക്കിടെ സുപ്രിയയുടെ പോസ്റ്റ്
"എമ്പുരാൻ" സിനിമയെ ചുറ്റിപറ്റിയുള്ള ചർച്ചകളും വിവാദങ്ങളും ശക്തമാകുന്ന സാഹചര്യത്തിൽ, സംവിധായകനായ പൃഥ്വിരാജ് സുകുമാരൻക്ക് പിന്തുണയുമായ താരത്തിന്റെ ഭാര്യയും നിർമ്മാതാവുമായ സുപ്രിയ മേനോൻ. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് സുപ്രിയ തന്റെ പിന്തുണ പ്രകടിപ്പിച്ചത്.
സിനിമയുടെ ആഗോള കളക്ഷൻ 200 കോടി കടന്നതിന്റെ പോസ്റ്റർ സുപ്രിയ പങ്കുവച്ചുകൊണ്ടാണ് പ്രതികരിച്ചത്. "പൃഥ്വിരാജ് ചരിത്രം സൃഷ്ടിക്കുകയാണ്" എന്ന് അവർ കുറിച്ചുകൊണ്ടുള്ള സന്ദേശം പ്രിത്വിയെ ഓർത്തു അഭിനിക്കുന്നുവെന്നും സുപ്രിയ കുറിച്ചു.
സോഷ്യൽ മീഡിയയിൽ ശക്തമായ സൈബർ ആക്രമണങ്ങൾ നേരിടുന്ന സാഹചര്യത്തിലാണ് സുപ്രിയയുടെ പ്രതികരണം ശ്രദ്ധേയമായത്. "പൃഥ്വിയെക്കുറിച്ച് അഭിമാനം തോന്നുന്നു" എന്ന് സ്റ്റോറിയിൽ കുറിച്ചുകൊണ്ടായിരുന്നു തന്റെ പിന്തുണ വ്യക്തമാക്കിയത്.
പൃഥ്വിരാജിന്റെ അമ്മകൂടിയായ നടി മല്ലിക സുകുമാരൻ താരത്തിന് പിന്തുണയുമായി എത്തിയിരുന്നു. തുടർന്ന് മല്ലികയ്ക്കും സുപ്രിയയ്ക്കുമെതിരെ രൂക്ഷവിമർശനവുമായി ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണൻ എത്തിയിരുന്നു. സുപ്രിയ അർബൻ നക്സലാണെന്നും ആ അഹങ്കാരിയെ നിലയ്ക്ക് നിർത്താനാണ് അമ്മായിയമ്മ ശ്രമിക്കേണ്ടതെന്നുമായിരുന്നു ബി. ഗോപാലകൃഷ്ണൻ പറഞ്ഞത്. ഈ പരാമർശത്തിനെതിരെ കേരളത്തിലെ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളടക്കം രംഗത്തത്തിയിരുന്നു.
അതേസമയം എമ്പുരാന്റെ റീ എഡിറ്റഡ് പതിപ്പ് ഉടൻ തിയേറ്ററുകളിലെത്തും. പുതിയ പതിപ്പിൽ രണ്ടു മിനിട്ട് എട്ടു സെക്കന്റ് ഭാഗങ്ങളാണ് നീക്കം ചെയ്തിരിക്കുന്നത്. . പ്രധാന വില്ലന്റെ ബജ്റംഗി എന്ന പേര് ബൽദേവ് എന്നാക്കുകയും എൻഐഎയുമായി ബന്ധപ്പെട്ട പരമാർശങ്ങൾ മ്യൂട്ട് ചെയ്യുകയും ചെയ്തതായി സെൻസർ രേഖയിൽ വ്യക്തമാക്കുന്നു. നന്ദി കാർഡിൽ നിന്ന് സുരേഷ് ഗോപിയുടെ പേരും ഐആർഎസ് ഉദ്യോഗസ്ഥനായ ജ്യോതിസ് മോഹന്റെ പേരും ഒഴിവാക്കി.