''പ്രിയപ്പെട്ട മമ്മൂട്ടിക്ക് ജന്മദിനാശംസകള്‍''; മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് വിഡി സതീശന്‍

Update: 2025-09-07 07:33 GMT

മലയാള ചലച്ചിത്ര ലോകത്തിലെ മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് ജന്മദിനാശംസകളുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ രംഗത്തെത്തി. ''പ്രിയപ്പെട്ട മമ്മൂട്ടിക്ക് ജന്മദിനാശംസകള്‍'' എന്ന കുറിപ്പോടുകൂടിയാണ് സതീശന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവെച്ചത്. മമ്മൂട്ടിക്കൊപ്പമുള്ള ചിത്രവും അദ്ദേഹം ചേര്‍ത്തു.

അതേസമയം, ജന്മദിനാശംസകള്‍ നേരിയ എല്ലാവര്‍ക്കും നന്ദി അറിയിച്ച് മമ്മൂട്ടിയും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവെച്ചു. കടല്‍ത്തീരത്ത് ലാന്‍ഡ് ക്രൂയിസറിനരികില്‍ നിന്നുള്ള ചിത്രമാണ് നടന്‍ പങ്കുവെച്ചത്. ചെറിയ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി പങ്കുവെക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വലിയ സ്വീകാര്യത നേടുന്നു.

സമീപകാലത്ത് ആരോഗ്യപ്രശ്നങ്ങളെ അതിജീവിച്ച് പൂര്‍ണ രോഗമുക്തനായി മടങ്ങിയെത്തിയതിനാല്‍ ഈ ജന്മദിനം മമ്മൂട്ടിക്കും ആരാധകര്‍ക്കും ഏറെ പ്രത്യേകമാണ്. സിനിമയില്‍നിന്ന് കുറച്ച് കാലമായി വിട്ടുനില്‍ക്കുന്ന നടന്‍ ഇനി വീണ്ടും തിരികെയെത്തുന്നുവെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ജിതിന്‍ കെ. ജോസ് സംവിധാനം ചെയ്യുന്ന കളങ്കാവല്‍ എന്ന സിനിമയാണ് അടുത്തതായി റിലീസിന് ഒരുങ്ങുന്നത്.

Tags:    

Similar News