'ഒരു നിർമ്മാതാവ് എത്രകാലം ഇത് സഹിക്കണം'; കാരവാനിൽ നിന്ന് ഷറഫുദ്ദീനോട് ദേഷ്യപ്പെട്ട് വിനായകൻ; 'ശേഷം, ഒന്നും പേടിക്കാൻ ഇല്ലെന്ന്' കമന്റ്റ്; വൈറലായി വീഡിയോ

Update: 2025-10-30 15:00 GMT

കൊച്ചി: 'പെറ്റ് ഡിറ്റക്ടീവ്' എന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഷറഫുദ്ദീൻ പങ്കുവെച്ച വീഡിയോ സാമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ചിത്രത്തിലെ നിർമ്മാതാവും നടനുമായ ഷറഫുദ്ദീനോട് വിനായകൻ ദേഷ്യപ്പെടുന്നതിന്റെ വിഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. ഷറഫുദ്ദീൻ തന്നെയാണ് ഈ വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. 'ഒരു നിർമ്മാതാവ് എത്രകാലം ഇത് സഹിക്കണം' എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം വിഡിയോ പങ്കുവെച്ചത്.

സിനിമയുടെ ഡേറ്റിന്റെ കാര്യത്തെച്ചൊല്ലിയാണ് വിനായകൻ ഷറഫുദ്ദീനോട് ദേഷ്യപ്പെടുന്നത്. ഷറഫുദ്ദീൻ വിനായകനെ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. ഇതിനിടയിൽ ഷറഫുദ്ദീൻ കാരവന്റെ വാതിൽ അടച്ച് നെടുവീർപ്പിടുന്നതോടെ വിഡിയോയുടെ ആദ്യ ഭാഗം അവസാനിക്കുന്നു. 'ഒരു മണിക്കൂർ കഴിഞ്ഞ്' എന്ന അടിക്കുറിപ്പോടെയാണ് വിഡിയോയുടെ അടുത്ത ഭാഗം ആരംഭിക്കുന്നത്.

തുടർന്ന്, ചിത്രത്തിലെ യാഖൂത്ത് അലി എന്ന കഥാപാത്രമായി വിനായകൻ നിൽക്കുന്നതും, ചിത്രത്തിലെ ചിരിയുണർത്തിയ ക്ലൈമാക്സ് രംഗങ്ങളുടെ ഒരു ഭാഗവും വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. റോളർ കോസ്റ്ററിൽ കയറി വിനായകൻ പരിഭ്രാന്തനായിരിക്കുന്ന ദൃശ്യങ്ങളും ഇതിലുണ്ട്. സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായാണ് ഈ വിഡിയോ പങ്കുവെച്ചിരിക്കുന്നത്.

Tags:    

Similar News