അബുദാബിയിൽ മാലിന്യടാങ്ക് വൃത്തിയാക്കുന്നതിനിടെ അപകടം; വിഷവാതകം ശ്വസിച്ച രണ്ട് മലയാളികളടക്കം മൂന്ന് ഇന്ത്യക്കാർ മരിച്ചു

Update: 2024-10-23 12:36 GMT

അബുദാബി: യുഎഇയിലെ അബുദാബിയിൽ മാലിന്യടാങ്ക് വൃത്തിയാക്കുന്നതിനിടെ ഉണ്ടായ അപകടത്തിൽ രണ്ട് മലയാളികളടക്കം മൂന്ന് ഇന്ത്യക്കാർ മരിച്ചു. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. മാലിന്യ ടാങ്കിലെ വിഷവാതകം ശ്വസിച്ചതാണ് മാറാൻ കാരണം. അല്‍ റീം ഐലന്‍ഡിലെ കെട്ടിടത്തിന്റെ മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ അപകടമുണ്ടായത്.

സംഭവത്തിൽ പത്തനംതിട്ട കോന്നി സ്വദേശി അജിത് വള്ളിക്കോട് (40), പാലക്കാട് സ്വദേശി രാജ്കുമാർ (38) എന്നിവരാണ് മരിച്ച മലയാളികൾ. ശ്വാസംമുട്ടി വീണുപോയ തൊഴിലാളിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് രണ്ടുപേർ മരിച്ചത്.

Tags:    

Similar News