ഉണങ്ങിയ നീല മരങ്ങള്‍ പറയുന്നത്

Update: 2025-04-10 11:23 GMT

സ്‌ട്രേലിയിലെ പാര്‍ക്കുകളിലും പൊതു സ്ഥലങ്ങളിലും കാണാവുന്ന ഒരു കാഴ്ചയാണ് പെയിന്റ് അടിച്ച് നിര്‍ത്തിയിരിക്കുന്ന നീലമരങ്ങള്‍. സാധാരണ രോഗങ്ങളെക്കാള്‍ എല്ലാ സമൂഹങ്ങളെയും കീഴടക്കി കൊണ്ടിരിക്കുന്ന ഒരു രോഗമാണ് മാനസിക രോഗങ്ങളും തുടര്‍ന്ന് സംഭവിക്കുന്ന പെട്ടന്നുള്ള ആത്മഹത്യകളും. സാഹചര്യ സമ്മര്‍ദങ്ങള്‍, മദ്യപാനം മയക്കുമരുന്ന്, സ്‌ക്കൂളുകളിലെയും , യൂണിവേഴ്‌സിറ്റികളിലെയും പഠന സമ്മര്‍ദ്ദങ്ങള്‍ , മാതാപിതാക്കളും മക്കളും തമ്മിലുള്ള അഭിപ്രായ വിത്യാസങ്ങള്‍, സാമ്പത്തികമായ സമ്മര്‍ദം എല്ലാം തന്നെ പെട്ടെന്ന് ഉള്ള അത്മഹത്യകള്‍ക്ക് കാരണമാകുന്നു.

വെസ്റ്റേണ്‍ ഓസ്‌ട്രേലിയയിലെ തന്റെ പിതാവിന്റെ കൃഷിയിടത്തിലെ ഉണങ്ങിയ ഒരു മരം അര്‍ദ്ധരാത്രി തിളങ്ങുന്ന നീല നിറം അടിച്ചു ജെയ്ഡന്‍ വെയ്റ്റും അവന്റെ സുഹൃത്തും കൂടി,അതും അവന്റെ പിതാവിനെ കളിപ്പിക്കുന്നതിനായി. തന്റെ കുടുംബത്തിലും സുഹൃത്തുക്കളാലും വളരെയധികം സ്‌നേഹിക്കപ്പെട്ടിരുന്ന അവന്‍ 2018ല്‍ ഇരുപത്തിയെമ്പതാം വയസ്സില്‍ പെട്ടന്ന് ആത്മഹത്യ ചെയ്തു. ആകെ തകര്‍ന്ന് പോയ രണ്ട് സഹോദരിമാരും മാതാ പിതാക്കളും ഉള്‍പ്പെട്ട ആ കുടുംബം തങ്ങള്‍ക്ക് എന്ത്കൊണ്ട് തങ്ങള്‍ക്ക് എന്ത് കൊണ്ട് അവനെ സംരഷിക്കാന്‍ കഴിഞ്ഞില്ല എന്നതിനെ കുറിച്ച് ആകുലരായി.

ഉണങ്ങിയ മരത്തിന് പെയിന്റടിച്ച ജെയ്ഡനെ കുറിച്ച് അവന്റെ ചരമ ശ്രുശൂഷ വേളയില്‍ പറയപ്പെടുകയും അവന്റെ സുഹൃത്തുക്കളും, കുടുംബവും , അവന്റെ കഥ കേട്ട അപരിചിതരും ചേര്‍ന്ന് ഒരു സോഷ്യല്‍ മുവ്‌മെന്റ് തുടങ്ങി വെയ്ക്കുന്നു. ജെയ്ഡന്റെ അടുത്ത സുഹൃത്തായ സൈമണ്‍ കോമര്‍ ഫോര്‍ഡ് ആദ്യം അവന്റെ സുഹൃത്തിനോടുള്ള സ്‌നേഹവും ബഹുമാനവും കൊണ്ട് ഒരു മരത്തിന് നീല നിറം കൊടുക്കുകയും അത് തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു .പെട്ടന്ന് തന്നെ ഇത് വൈറലാകുകയും ഓസ്ട്രലിയലും വിദേശത്തും ആള്‍ക്കാര്‍ പിന്തുന്ന പ്രഖ്യാപിച്ചു കൊണ്ട് അത് എറ്റെടുക്കുകയും ചെയ്തു.

റോഡ് അപകടങ്ങളില്‍ കൊല്ലപ്പെടുന്നവരെക്കാള്‍ കൂടുതല്‍ ആള്‍ക്കാര്‍ ആത്മഹത്യ ചെയ്യുന്നു എന്ന് തിരിച്ചറിഞ്ഞ പല പ്രദേശിക ഭരണകൂടങ്ങളും ഇ സംരംഭത്തെ പ്രോത്സാഹിപ്പിച്ചു കൊണ്ട് ഇതിനായുള്ള കാര്യങ്ങള്‍ ചെയ്യുന്നു . അതായത് മാനസിക സമ്മര്‍ദ്ദങ്ങളും , വെല്ലുവിളികളും നേരിടുന്നവര്‍ അത് തങ്ങളുടെ പ്രിയപ്പെട്ടവരുമായി പങ്കു വെക്കാന്‍ പ്രേരിപ്പിക്കുന്നതിനായി , അതിന്റെ ഒരു ചിഹനമായി ഉണങ്ങിയ മരങ്ങള്‍ക്ക് നീലനിറം കൊടുക്കുക എന്നത് . വളരെ പെട്ടന്ന് തന്നെ പ്രാദേശികമായി തുടങ്ങിയ ഈ പ്രോജക്റ്റ് വളരെ പെട്ടന്നാണ് ലോകം ശ്രദ്ധിച്ചു തുടങ്ങിയത് .

പല ദുഖണ്ഡങ്ങളിലായി ഇപ്പോള്‍ ആരംഭിച്ചിരിക്കുന്ന ഈ പ്രോഗ്രാം തങ്ങള്‍ക്ക് ചെറുതെന്ന് തോന്നുന്ന പലമാനസിക പ്രശ്‌നങ്ങളും തുറന്ന് പറയാനും ചര്‍ച്ച ചെയ്യാനും അങ്ങനെ പരിഹാരങ്ങളിലെക്ക് എത്താനും കഴിയും എന്ന അവബോധം സമൂഹത്തില്‍ വളര്‍ത്താന്‍ കഴിയുന്ന ഒരു വലിയ മൂവ്‌മെന്റായി മാറി കഴിഞ്ഞിരിക്കുന്നു .

ജോഗേഷ് കാണക്കാലില്‍

Similar News