ചെറുപ്പക്കാരില്‍ ഹൃദ്രോഗ സാധ്യത വര്‍ദ്ധിപ്പിച്ചത് കോവിഡ്- 19 എം ആര്‍ എന്‍ എ വാക്സിന്‍ എന്ന് പുതിയ പഠന റിപ്പോര്‍ട്ട്; വാക്സിന്‍ ഉണ്ടാക്കിയേക്കാവുന്ന ദീര്‍ഘകാല പാര്‍ശ്വഫലങ്ങളെ കുറിച്ച് ആശങ്ക

അമേരിക്കയില്‍ നിന്നുള്ള ശാസ്ത്രജ്ഞന്മാരുടെ കൂട്ടായ്മയായ ഇ ക്ലിനികല്‍ മെഡിസിന്‍ അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു പഠന റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന കണ്ടെത്തലുള്ളത്

Update: 2024-09-12 07:04 GMT

മേരിക്കയില്‍ നിന്നുള്ള ശാസ്ത്രജ്ഞന്മാരുടെ കൂട്ടായ്മയായ ഇ ക്ലിനികല്‍ മെഡിസിന്‍ അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു പഠന റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന കണ്ടെത്തലുള്ളത്. 2019 ലെ കോവിഡ് വ്യാപനത്തിന്റെ വ്യാപ്തിയും അതിന്റെ ക്ലിനിക്കല്‍ സവിശേഷതകളും വാക്സിനുമായി ബന്ധപ്പെട്ട മയോകാര്‍ഡിറ്റിസ് അല്ലെങ്കില്‍ സി - വാം ഉം സി- വാം മൂലമുള്ള കാര്‍ഡിയോ വാസ്‌കുലാര്‍ പ്രശ്നങ്ങള്‍ എന്നിവയാണ് പഠന വിധേയമാക്കിയത്. കുട്ടികളിലും യുവാക്കളിലുമാണ് പ്രധാനമായും പഠനം നടത്തിയത്.

വളരെ പെട്ടെന്ന് വികസിപ്പിച്ചെടുത്ത കോവിഡ് -19 വാക്സിനുകള്‍ രോഗവ്യാപനം ഫലപ്രദമായി ചെറുത്തു എന്നത് ഒരു വസ്തുത തന്നെയാണ്. അതിനായി അമേരിക്കയില്‍ ഉപയോഗിച്ചിരുന്ന വാക്സിനുകളിലൊന്ന് മെസ്സഞ്ചര്‍ റൈബോ ന്യൂക്ലിക് ആസിഡ് (എം ആര്‍ എന്‍ അ) വാക്സിന്‍ ആയിരുന്നു. സാര്‍സ് കോവിഡ് വൈറസിന്റെ സപൈക്കിലുണ്ടായിരുന്ന തരം പ്രോട്ടീനിനെ എന്‍കോഡ് ചെയ്യുന്ന ഒരു വൈറല്‍ എം ആര്‍ എന്‍ എ പകര്‍പ്പെടുത്ത് ദീര്‍ഘകാല രോഗ പ്രതിരോധശേഷി പ്രദാനം ചെയ്യുന്നതാണ് ഇതില്‍ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യ.

ഇത് ചെറുപ്പക്കാരിലും കുട്ടികളിലും മയോകാര്‍ഡിറ്റിസിന്റെ സങ്കീര്‍ണ്ണതകള്‍ വലുതാക്കുന്നു എന്നാണ് കണ്ടെത്തിയത്. ഇപ്പോഴത്തെ പഠനത്തില്‍, സി ആര്‍ എമ്മില്‍ നിരീക്ഷിച്ച എല്‍ ജി യെ അടിസ്ഥാനമാക്കി സിവാമിന്റെ കാര്‍ഡിയാക് സവിശേഷതകളായിരുന്നു പഠന വിധേയമാക്കിയത്. പിന്നീട് യുവാക്കളിലും കൗമാരക്കാരിലും, കുട്ടികളീലും ഇതിന്റെ കാര്‍ഡിയോ വാസ്‌കുലാര്‍ പ്രഭാവം വിലയിരുത്തി.

അമേരിക്കയിലെ 39 സ്ഥാപനങ്ങളിലായിട്ടായിരുന്നു പഠനം നടത്തിയത്. കോവിഡ് എം ആര്‍ എന്‍ എ വാക്സിന്‍ സ്വീകരിച്ചതിന് ശേഷം ഗുരുതരമായ മയോകാര്‍ഡിയാക് ലക്ഷണങ്ങള്‍ പ്രദര്‍ശിപ്പിച്ച 30 വയസ്സില്‍ താഴെയുള്ളവരെയാണ് പഠനവിധേയമാക്കിയത്. ഡെമോഗ്രാഫിക് ഡാറ്റ, മെഡിക്കല്‍ ഹിസ്റ്ററി ഇതില്‍ പങ്കെടുത്തവരുടെ ഹോസ്പിറ്റല്‍ രേഖകള്‍ എന്നിവയൊക്കെ ഗവേഷകര്‍ സസൂക്ഷ്മം പഠന വിധേയമാക്കി. 5 മുതല്‍ 15 വരെ പ്രായമുള്ളവരെ ഒരു സംഘമായും 16 മുതല്‍ 30 വയസ്സുവരെയുള്ളവരെ മറ്റൊരു സംഘമായും വിഭജിച്ചായിരുന്നു പഠനം നടത്തിയത്.

കുട്ടികളിലെ മയോകാര്‍ഡിറ്റിസും കുട്ടികളില്‍ തന്നെ വാക്സിന്‍ മൂലം കണ്ടു വരുന്ന മറ്റൊരു സങ്കീര്‍ണ്ണതയായ മള്‍ട്ടിസിസ്റ്റം ഇന്‍ഫ്‌ലേമറ്ററി സിന്‍ഡ്രം അഥവാ എം ഐ എസ് - സി യും തമ്മില്‍ താരതമ്യ പഠനം നടത്തുകയും ചെയ്തു.സി- വാം രോഗികളില്‍ ഭൂരിപക്ഷവും കൗമാരക്കാരാണെന്നും അവരില്‍ 95 ശതമാനം പേരും ഫൈസര്‍ - ബയോന്‍ ടെക് എം ആര്‍ എന്‍ എ വാക്സിന്‍ എടുത്തവരാണെന്നും പഠനത്തില്‍ കണ്ടെത്തി. ബാക്കിയുള്ള 5 ശതമാനം പേര്‍ എടുത്ത മൊഡേണ കോവിഡ് - 19 എം ആര്‍ എന്‍ എ വാക്‌സിന്‍ ആയിരുന്നു.

വാക്സിന്‍ എടുത്ത് ഒരാഴ്ചക്കുള്ളില്‍ തന്നെ പലരിലും ലക്ഷണങ്ങള്‍ കണ്ടു തുടങ്ങുകയും ആശുപത്രിയില്‍ അഭയം പ്രാപിക്കേണ്ടതായും വന്നു. എന്നാല്‍, ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരില്‍ 2 ശതമാനം പേര്‍ക്ക് മാത്രമെ വെന്റിലേഷന്‍ ആവശ്യമായി വന്നുള്ളു. ഏകദേശം 60 ശതമാനം പേരില്‍ ഇ സി ജിയില്‍ വ്യതിയാനം കണ്ടെത്തി. 17 ശതമാനം പേരില്‍ ചെറിയ രീതിയിലുള്ള വിന്‍ട്രിക്കുലര്‍ സിസ്റ്റോളിക് പ്രവര്‍ത്തന വൈകല്യം ദൃശ്യമായി. സി എം ആര്‍ സ്‌കാനില്‍ ഏതാണ്ട് 72 ശതമാനം പേരിലും ചെറിയ രീതിയില്‍;ഉള്ള മയോകാര്‍ഡിയല്‍ എഡെമ ലക്ഷണങ്ങള്‍ കണ്ടെത്തുകയും ചെയ്തു.

Tags:    

Similar News