ഒസ്സെമ്പിക് അടക്കമുള്ള ഭാരം കുറയ്ക്കാനുള്ള മരുന്നുകള്‍ ഉറപ്പായും പണി തരും; അനേകം പേര്‍ ഇതിനോടകം മരിച്ചതായി റിപ്പോര്‍ട്ട്; അനേകരുടെ ശാരീരിക അവയവങ്ങള്‍ക്ക് തകരാര്‍: എളുപ്പവഴിയില്‍ തടി കുറയ്ക്കാന്‍ ഇറങ്ങിയവര്‍ സൂക്ഷിക്കുക

എളുപ്പവഴിയില്‍ തടി കുറയ്ക്കാന്‍ ഇറങ്ങിയവര്‍ സൂക്ഷിക്കുക

Update: 2025-02-25 10:40 GMT

ന്നത്തെ കാലത്ത് ശരീരഭാരം കുറയ്ക്കാനായി എല്ലാവരും നെട്ടോട്ടത്തിലാണ്. അമിതമായ വണ്ണം കുറയ്ക്കാന്‍ ഇന്ന് വിപണിയില്‍ നിരവധി മരുന്നുകളും സുലഭമാണ്. എന്നാല്‍ അവയില്‍ പലതും ശരീരഭാരം കുറയ്ക്കുന്നതിന് പകരം മനുഷ്യരെ കൊല്ലുകയാണെന്ന യാഥാര്‍ത്ഥ്യമാണ് ഇപ്പോള്‍ പുറത്തു വരുന്നത്.

ഒസ്സെമ്പിക്, വെഗോവി, മൗഞ്ചാരോ എന്നീ മരുന്നുകളാണ് പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ വ്യാപകമായി ശരീരഭാരം കുറയ്ക്കാനായി ഉപയോഗിക്കുന്നത്. ഇവ പലതും ശരീരത്തില്‍ കുത്തിവെയ്ക്കുകയാണ് പതിവ്. നിലവില്‍ ശരീരഭാരം കുറയ്ക്കാനായി ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാവുന്ന മരുന്നുകളാണ് ഇവ എന്നാണ് എല്ലാവരും കരുതിയിരുന്നത്. അമിതഭാരമുളള രോഗികള്‍ക്ക് ഈ കുത്തിവെയ്പ് എടുത്താല്‍ ചികിത്സ ആരംഭിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ ശരീരഭാരം അഞ്ചിലൊന്നായി കുറയും എന്നാണ് വിശ്വസിക്കപ്പെടുന്നത്.

എന്നാല്‍ ഗവേഷണങ്ങള്‍ വ്യക്തമാക്കുന്നത് ജി.എല്‍.പി-വണ്‍ എന്ന ഇനത്തില്‍ പെട്ട ഈ മരുന്നുകള്‍ ഉപയോഗിക്കുന്നത് നിര്‍ത്തുന്നവരില്‍ പകുതിയോളം പേര്‍ക്കും ശരീരഭാരം വീണ്ടും കൂടുന്നു എന്നതാണ്. ഏറ്റവും ഇതില്‍ ആശങ്കയുണ്ടാക്കുന്നത് മരുന്നുകള്‍

ഒഴിവാക്കുന്ന അഞ്ചില്‍ ഒരാള്‍ക്കും ശരീരഭാരം നേരത്തേ ഉണ്ടായിരുന്നതിലോ അതില്‍ കൂടുതലോ ആയി വര്‍ദ്ധിക്കും എന്നതാണ്. വിശപ്പ് കുറയ്ക്കാന്‍ മരുന്ന് കഴിക്കുന്ന രോഗികള്‍ പലരും അവ ഉപയോഗിക്കുന്നത് നിര്‍ത്താന്‍ മടിക്കുന്നു എന്നാണ് പറയപ്പെടുന്നത്. ചുരുക്കത്തില്‍ ഇത്തരം മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍ ജീവിതകാലം മുഴുവന്‍ അത് ഉപയോഗിക്കേണ്ട അവസ്ഥയിലാണ്. മാത്രമല്ല ഈയിടെ പുറത്തു വന്ന ഞെട്ടിക്കുന്ന കണക്ക് സൂചിപ്പിക്കുന്നത്, ഇത്തരം മരുന്നുകള്‍ സ്ഥിരമായി ഉപയോഗിക്കുന്ന 82 ഓളം പേര്‍ ഈയിടെ മരിച്ചു എന്നതാണ്.

മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രൊഡക്റ്റ്സ് റെഗുലേറ്ററി ഏജന്‍സിയുടെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ ജനുവരി അവസാനം വരെ ശരീരഭാരം കുറയ്ക്കാന്‍ മരുന്നുകള്‍ കഴിച്ച 22 പേര്‍ മരിച്ചു, ഇതില്‍ പത്ത് പേര്‍ മൗഞ്ചാരോയാണ് ഉപയോഗിച്ചത്. ടൈപ്പ് 2 പ്രമേഹത്തിനുള്ള കുത്തിവയ്പ്പുകള്‍ ഉപയോഗിച്ചതിന് ശേഷം 60 പേര്‍ കൂടി മരിച്ചു. ഛര്‍ദ്ദി, വയറിളക്കം, അപസ്മാരം, പാന്‍ക്രിയാറ്റിസ് എന്നിവയുള്‍പ്പെടെയുള്ള പാര്‍ശ്വഫലങ്ങളുടെ കേസുകളും എംഎച്ച്ആര്‍എയില്‍ 19 ശതമാനം വര്‍ദ്ധിച്ചിരിക്കുകയാണ്.

ഹൈപ്പോഗ്ലൈസമിക് ഷോക്കിലേക്ക് പോയതിന് ശേഷം ചില രോഗികള്‍ കോമാ സ്റ്റേജിലുമാണ്. അഞ്ച് ലക്ഷത്തിലധികം പേര്‍ ഇപ്പോള്‍ ശരീരഭാരം കുറയ്ക്കാന്‍ മരുന്നുകള്‍ ഉപയോഗിക്കുന്നതിനാല്‍, ഈ മാസം ആദ്യം ജനറല്‍ ഫാര്‍മസ്യൂട്ടിക്കല്‍ കൗണ്‍സില്‍ ഓണ്‍ലൈന്‍ ഫാര്‍മസികള്‍ക്ക് കര്‍ശന പരിശോധന നടത്തുകയാണ്. പ്രമുഖ ടെലിവിഷന്‍ സെലിബ്രിറ്റിയായ ഷാരോണ്‍ ഒസ്ബോണും ഇത്തരം മരുന്നുകളുടെ ഇരയാണ്. ശരീരഭാരം കുറയ്ക്കാനായി ഉപയോഗിച്ചിരുന്ന ഒസ്സെമ്പിക്, എന്ന മരുന്ന് ഉപേക്ഷിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും അവര്‍ ശരീരഭാരം വീണ്ടെടുക്കാന്‍ ബുദ്ധിമുട്ടുന്നതായിട്ടാണ് പറയപ്പെടുന്നത്. ഉയര്‍ന്ന കലോറിയുള്ള ഭക്ഷണം കഴിച്ചിട്ടും അവര്‍ക്ക് ശരീരഭാരം വീണ്ടെടുക്കാന്‍ കഴിഞ്ഞില്ല. ഈ മരുന്നുകള്‍ ഷാരോണിന്റെ ശരീരത്തിന് വന്‍ തോതിലുള്ള തകരാറുകള്‍ തന്നെയാണ് വരുത്തി വെച്ചത് എന്നാണ് വിദഗ്ധര്‍ പറയുന്നത്.

Tags:    

Similar News