വെള്ളം കുടി മുട്ടരുത്! ആവശ്യത്തിന് വെള്ളം കുടിച്ചില്ലെങ്കില്‍ കാത്തിരിക്കുന്നത് വന്‍ ആപത്ത്; ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന് പിന്നാലെ രോഗങ്ങള്‍ വരിവരിയായി എത്തും; ആരോഗ്യ വിദഗ്ധര്‍ പറയുന്നത്
നമ്മള്‍ ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുന്നത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന കാര്യം എല്ലാവര്‍ക്കും അറിയാം. അത് നിര്‍ജ്ജലീകരണത്തിലേക്ക് നമ്മെ എത്തിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ട് അനുസരിച്ച് വേറേയും ചില ആരോഗ്യപ്രശ്നങ്ങള്‍ ഇത് സൃഷ്ടിക്കും. ആവശ്യത്തിന് വെള്ളം കുടിക്കാത്തത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന് കാരണമാകുമെന്നും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്നുമാണ് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ലിവര്‍പൂള്‍ ജോണ്‍ മൂര്‍സ് സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ദ സാഹചര്യങ്ങളില്‍ ശരീരത്തില്‍
ആവശ്യത്തിന് ജലാംശം ഇല്ലെങ്കില്‍ സമ്മര്‍ദ്ദ ഹോര്‍മോണായ കോര്‍ട്ടിസോളിന്റെ അളവ് ഗണ്യമായി വര്‍ദ്ധിക്കുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
കോര്‍ട്ടിസോള്‍ കടുത്ത രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം, ടൈപ്പ് 2 പ്രമേഹം, പൊണ്ണത്തടി, വിഷാദരോഗം, ഉത്കണ്ഠ എന്നിവയുള്‍പ്പെടെ നിരവധി ആരോഗ്യപ്രശ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.
വിട്ടുമാറാത്ത രക്തസമ്മര്‍ദ്ദം രോഗപ്രതിരോധ ശേഷിയെ ദുര്‍ബലപ്പെടുത്തുമെന്നും ഇത് ആളുകളെ രോഗബാധിതരാക്കുമെന്നും
കരുതപ്പെടുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ പരീക്ഷണത്തില്‍ 32 സന്നദ്ധപ്രവര്‍ത്തകര്‍ പങ്കെടുത്തു. അവരില്‍ പകുതി പേര്‍ക്കും ഒരു ദിവസം വെറും ഒന്നര ലിറ്റര്‍ വെള്ളം മാത്രമേ കുടിക്കാന്‍ അനുവദിച്ചിരുന്നുള്ളൂ, ബാക്കി പകുതി പേരും ശുപാര്‍ശ ചെയ്ത അളവിലാണ് വെള്ളം കുടിച്ചത്. ഒരു ലബോറട്ടറിയില്‍ സ്ട്രെസ് പരിശോധനയ്ക്ക് മുമ്പ് മൂത്രത്തിന്റെയും രക്തത്തിന്റെയും സാമ്പിളുകള്‍ ഉപയോഗിച്ച് അവയിലെ ജലാംശത്തിന്റെ അളവ് ട്രാക്ക് ചെയ്തു.
പഠനത്തിന്റെ ഭാഗമായി ഒരു മോക്ക് ഇന്റര്‍വ്യൂവും സംഘടിപ്പിച്ചിരുന്നു. ഇതിന് തയ്യാറെടുക്കാനായി അവര്‍ക്ക് 10 മിനിട്ട് മാത്രമാണ് അനുവദിച്ചത്. പിന്നാലെ കഴിയുന്നത്ര വേഗത്തില്‍ സംഖ്യകള്‍ കുറയ്ക്കുന്ന ഗണിത ജോലി പൂര്‍ത്തിയാക്കാന്‍ അവരെ ഏല്‍പ്പിച്ചു. പരിശോധനയ്ക്ക് മുമ്പും ശേഷവും ശേഖരിച്ച ഉമിനീര്‍ സാമ്പിളുകള്‍ കാണിക്കുന്നത് കുറച്ച് വെള്ളം കുടിച്ചവരില്‍ കോര്‍ട്ടിസോളിന്റെ അളവ് വളരെ കുത്തനെ ഉയര്‍ന്നതായിട്ടാണ്. ശരീരത്തിലെ പ്രധാന സ്ട്രെസ് ഹോര്‍മോണാണ് കോര്‍ട്ടിസോള്‍.
പ്രസംഗിക്കുന്ന വേളകള്‍ നമ്മള്‍ ഇടയ്ക്ക് വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. മുതിര്‍ന്നവര്‍ ദിവസവും ഒന്നര ലിറ്റര്‍ മുതല്‍ രണ്ടു ലിറ്റര്‍ വരെ വെള്ളം കുടിക്കണം എന്നാണ് അവര്‍ നിര്‍ദ്ദേശിക്കുന്നത്. ഗര്‍ഭിണികളും മുലയൂട്ടുന്നവരും കൂടുതല്‍ കുടിക്കണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കാറുണ്ട്.