ദാഹം അകറ്റാൻ വാങ്ങിയ കുപ്പിവെള്ളം; കുടിക്കാൻ തുറന്നതും വിചിത്രമായ ഒരു കറുത്ത വസ്തു; ചിലപ്പോൾ നമ്മുടെ ജീവന് വരെ ഭീഷണിയാകാം; നിമിഷ നേരം കൊണ്ട് കമ്പനി ചെയ്തത്; ഞെട്ടൽ മാറാതെ വിദഗ്ധർ
കെന്റക്കി: കുപ്പിവെള്ളത്തിൽ അജ്ഞാതമായ കറുത്ത വസ്തു കണ്ടെത്തിയതിനെ തുടർന്ന് മിഷിഗൺ ആസ്ഥാനമായുള്ള പ്രമുഖ നിർമ്മാതാക്കളായ മെയ്ജർ ഡിസ്ട്രിബ്യൂഷൻ ഒന്നര ലക്ഷം ലിറ്റർ (ഏകദേശം 38,043 ഗാലൻ) ശുദ്ധീകരിച്ച കുപ്പിവെള്ളം തിരികെ വിളിച്ചു. ഇല്ലിനോയിസ്, ഇന്ത്യാന, കെന്റക്കി, ഓഹിയോ, മിഷിഗൺ, വിസ്കോൺസിൻ തുടങ്ങിയ നിരവധി അമേരിക്കൻ സംസ്ഥാനങ്ങളിലാണ് മലിനമായ ഈ വെള്ളം വിതരണം ചെയ്തിരുന്നത്. ഒക്ടോബർ 4 മുതൽ വിതരണം ചെയ്ത ഉൽപ്പന്നങ്ങളാണ് തിരികെ വിളിച്ചിട്ടുള്ളത്.
തിരികെ വിളിച്ച ഉൽപ്പന്നങ്ങളുടെ സാമ്പിളുകൾ വിശദമായ പരിശോധനകൾക്കായി അയച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. നിലവിൽ, ഈ വിഷയത്തിൽ കമ്പനി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. കുപ്പികൾക്ക് പുറമെ കന്നാസുകളിലും മെയ്ജർ കുടിവെള്ളം വിതരണം ചെയ്യുന്നുണ്ട്.
അമേരിക്കയിൽ ഉൽപ്പന്നങ്ങൾ തിരികെ വിളിക്കുന്നതിന് മൂന്ന് പ്രധാന തലങ്ങളാണുള്ളത്: ക്ലാസ് 1, ക്ലാസ് 2, ക്ലാസ് 3. ക്ലാസ് 1 തിരിച്ചുവിളിക്കൽ, ഉൽപ്പന്നം ഉപയോഗിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രത്യാഘാതങ്ങളോ മരണമോ ഉണ്ടാക്കാൻ ന്യായമായ സാധ്യതയുള്ള സാഹചര്യങ്ങളെ സൂചിപ്പിക്കുന്നു. ക്ലാസ് 2, താൽക്കാലികമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്ന ഉൽപ്പന്നങ്ങൾ തിരിച്ചുവിളിക്കുമ്പോൾ, ക്ലാസ് 3 ഗുരുതരമായ ആരോഗ്യ തകരാറുകൾക്കുള്ള സാധ്യത കുറവുള്ള സാഹചര്യങ്ങളെയാണ് പ്രതിനിധീകരിക്കുന്നത്. എന്നാൽ, ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (FDA) ഈ തിരിച്ചുവിളിക്കൽ ഏത് വിഭാഗത്തിൽ പെടുന്നുവെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.