'ചായ' ഒന്ന് തണുത്താൽ വീണ്ടും ചൂടാക്കി കുടിക്കുന്നത് ഹോബി..; സ്ഥിരമായി ഇങ്ങനെ ചെയ്യുന്നത് ആരോഗ്യത്തിന് ഹാനികരമോ?; പലരുടെയും സംശയത്തിന് ഇതാ..ഉത്തരം

Update: 2025-10-22 13:13 GMT

ചായ തണുത്തുപോയാൽ വീണ്ടും ചൂടാക്കി കുടിക്കുന്നത് പലരുടെയും ശീലമാണ്. എന്നാൽ ഈ ശീലം ആരോഗ്യത്തിന് ദോഷകരമാണെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ചായ വീണ്ടും ചൂടാക്കുമ്പോൾ അതിലെ ടാനിനുകളുടെ സാന്ദ്രത വർധിക്കുകയും ഇത് പാനീയത്തെ കൂടുതൽ കയ്പേറിയതും അസിഡിറ്റി ഉള്ളതുമാക്കി മാറ്റുകയും ചെയ്യും.

ഈ ടാനിനുകൾ ശരീരത്തിലെ ധാതുക്കളുടെ ആഗിരണത്തെ തടസ്സപ്പെടുത്താൻ സാധ്യതയുണ്ട്. ഇത് ദഹനവ്യവസ്ഥയിൽ അസ്വസ്ഥത, ദഹനക്കേട്, പോഷകാഹാരക്കുറവ് തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകും. കൂടാതെ, വീണ്ടും ചൂടാക്കുമ്പോൾ ചായയുടെ അസിഡിറ്റി വർധിക്കുന്നത് നെഞ്ചെരിച്ചിൽ, ഗ്യാസ്ട്രബിൾ, ആസിഡ് റിഫ്ലക്സ് തുടങ്ങിയ പ്രശ്നങ്ങളെ വഷളാക്കും.

ചായ ഉണ്ടാക്കിയ ശേഷം സാധാരണ താപനിലയിൽ കൂടുതൽ നേരം വെക്കുകയാണെങ്കിൽ, അതിൽ ബാക്ടീരിയകൾ വളരാൻ സാധ്യതയുണ്ട്. ഇത്തരത്തിൽ വളരുന്ന ബാക്ടീരിയകളെ വീണ്ടും ചൂടാക്കിയാലും പൂർണ്ണമായി നശിപ്പിക്കാൻ കഴിയില്ല. ഇത് ഭക്ഷ്യജന്യ രോഗങ്ങളിലേക്ക് നയിച്ചേക്കാം. പാൽ ചേർത്ത ചായകൾ ഇത്തരം ബാക്ടീരിയ വളർച്ചയ്ക്ക് കൂടുതൽ സാധ്യത നൽകുന്നു.

തണുത്ത ചായ തിളച്ചുമറിയുന്ന തരത്തിൽ വീണ്ടും ചൂടാക്കിയില്ലെങ്കിൽ അപകട സാധ്യത കുറവാണെങ്കിലും, ദീർഘനേരം റൂം ടെമ്പറേച്ചറിൽ വെച്ച ചായ കുടിക്കാതിരിക്കുന്നതാണ് ഉത്തമം. അതിനാൽ, ചായ ഉണ്ടാക്കിയ ഉടൻ തന്നെ കുടിക്കാൻ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വിദഗ്ധർ നിർദ്ദേശിക്കുന്നു.

Tags:    

Similar News