നിങ്ങൾ വെളുത്തുള്ളി പതിവായി കഴിക്കുന്നവരാണോ?; എന്നാൽ ഇത് അറിയണം; ക്യാൻസറിനെ വരെ ചെറുക്കാൻ കെൽപ്പുള്ളവൻ; ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ

Update: 2025-09-03 10:34 GMT

കാന്‍സറിനെ ചെറുക്കാൻ സഹായിക്കുന്ന പത്ത് ഭക്ഷണങ്ങളെക്കുറിച്ച് പഠനങ്ങൾ വെളിച്ചം വീശുന്നു. ഇവ ദിവസേനയുള്ള ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് രോഗസാധ്യത കുറയ്ക്കാൻ ഉപകരിക്കുമെന്ന് വിദഗ്ദ്ധർ പറയുന്നു.

ബ്രൊക്കോളിയിൽ അടങ്ങിയ സൾഫോറാഫെയ്ൻ എന്ന സംയുക്തം കാൻസർ കോശങ്ങളുടെ വളർച്ചയെ തടയുന്നു. സ്തന, പ്രോസ്റ്റേറ്റ്, വൻകുടൽ കാൻസറുകൾക്കുള്ള സാധ്യത ഇത് കുറയ്ക്കുമെന്ന് പഠനങ്ങൾ പറയുന്നു. മഞ്ഞളിലെ കുർക്കുമിൻ, ശക്തമായ ആന്റി-ഇൻഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ് ഗുണങ്ങളുള്ളതാണ്. ഇത് കാൻസർ കോശങ്ങളുടെ വളർച്ചയെ മന്ദഗതിയിലാക്കാനും ട്യൂമർ രൂപപ്പെടുന്നത് തടയാനും സഹായിക്കുന്നു. സ്ട്രോബെറി, ബ്ലൂബെറി തുടങ്ങിയ ബെറികളിലെ ആന്തോസയാനിനുകളും എലാജിക് ആസിഡും കോശങ്ങളെ ഡിഎൻഎ നാശത്തിൽ നിന്ന് സംരക്ഷിക്കുകയും കാൻസർ കോശങ്ങളുടെ വ്യാപനം തടയുകയും ചെയ്യുന്നു.

വെളുത്തുള്ളിയിലെ അല്ലിസിൻ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു. ഇത് വീക്കം കുറയ്ക്കുകയും കാൻസറിന് കാരണമാകുന്ന ഘടകങ്ങളെ തടയുകയും ചെയ്യുന്നതിലൂടെ ആമാശയം, വൻകുടൽ, പ്രോസ്റ്റേറ്റ് കാൻസറുകൾക്കുള്ള സാധ്യത കുറയ്ക്കും. ഗ്രീൻ ടീയിലെ കാറ്റെച്ചിനുകൾ കോശനാശം തടയുകയും കാൻസർ കോശങ്ങളുടെ വളർച്ചയെ മന്ദഗതിയിലാക്കുകയും ചെയ്യുന്നു. തക്കാളിയിലെ ലൈക്കോപീൻ അർബുദ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന ഒരു ശക്തമായ ആന്റിഓക്‌സിഡന്റ് ആണ്.

കൂണുകൾക്ക് ആന്റിഓക്സിഡേറ്റീവ്, ആന്റി മൈക്രോബിയൽ ഗുണങ്ങളുണ്ട്. സ്തനാർബുദം, മലാശയ അർബുദം, ശ്വാസകോശാർബുദം, രക്താർബുദം, പ്രോസ്റ്റേറ്റ് അർബുദം എന്നിവയെ പ്രതിരോധിക്കാൻ ഇവ സഹായിക്കും. വാൾനട്ട്, ബദാം, ബ്രസീൽ നട്‌സ് തുടങ്ങിയ നട്‌സുകളിൽ അടങ്ങിയ ഒമേഗ-3 ഫാറ്റി ആസിഡുകൾ, സെലിനിയം, പോളിഫെനോൾസ് എന്നിവ കാൻസർ വിരുദ്ധ ഗുണങ്ങളുള്ളവയാണ്. ഇവ വൻകുടൽ, സ്തന, പാൻക്രിയാറ്റിക് കാൻസറുകൾക്കുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കും.

Tags:    

Similar News