അങ്ങനെയായിരുന്ന യുവതി ദിവസങ്ങള്‍ കൊണ്ട് ഇങ്ങനെയായി! ഞൊടിയിടയില്‍ 20 കിലോ കുറച്ച് സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവെന്‍സറുടെ ഏഴ് ടിപ്പുകള്‍ ഏറ്റെടുത്ത് അമിതഭാരം ഉള്ളവര്‍
സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവെന്‍സറുടെ ഏഴ് ടിപ്പുകള്‍ ഏറ്റെടുത്ത് അമിതഭാരം ഉള്ളവര്‍
അമിതഭാരം ഇന്ന് പലരേയും അലട്ടുന്ന ഗുരുതരമായ പ്രശ്നം തന്നെയാണ്. ഇതില്‍ നിന്ന് കരകയറുന്നതിന് വേണ്ടി എന്ത് കടുംകൈയും ചെയ്യാന്‍ പോലും പലരും തയ്യാറാണ്. അമിത ഭാരം കുറയ്ക്കാനുള്ള മരുന്നുകളുടെ ഉപയോഗം ആരോഗ്യത്തെ ഗുരുതരമായി ബാധിക്കും എന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ പലരും ഇവ ഒഴിവാക്കാനുള്ള ശ്രമത്തിലുമാണ്. എന്നാല്‍ ഒമ്പത്് മാസം കൊണ്ട് ശരീരഭാരം ഇരുപത് കിലോ കുറച്ച് സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറുടെ ടി്പ്പുകള്‍ ഇപ്പോള്‍ വൈറലായി മാറുകയാണ്.
അമിതഭാരം കുറയ്ക്കാനായി ഏഴ് ടിപ്പുകളാണ് ഇവര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ശരീരഭാരം കുറയ്ക്കാനുള്ള ഒരു മരുന്നുകളും താന്‍ ഇതു വരെ ഉപയോഗിച്ചിട്ടില്ലെന്നും അവര്‍ വെളിപ്പെടുത്തുന്നു. ന്യൂസിലന്‍ഡുകാരിയായ ബ്രിട്ടനി മക് ക്രിസ്റ്റല്‍ എന്ന 29 കാരിയാണ് ഇപ്പോള്‍ ഇത്തരത്തില്‍ താരമായി മാറിയത്. നേരത്തേ ട്രാവല്‍ ഏജന്റായി ജോലി ചെയ്തിരുന്ന ഇവര്‍ എല്ലാ ദിവസവും ഭക്ഷണം പുറത്തു നിന്ന് വരുത്തിയാണ് കഴിച്ചിരുന്നത്. കൂടാതെ നന്നായി മദ്യപിക്കുകയും ചെയ്യുമായിരുന്നു.
ശരീരം വല്ലാതെ വണ്ണം വെച്ചിരുന്ന ബ്രിട്ടനിക്ക് അല്‍പ്പദൂരം നടക്കാന്‍ പോലും കഴിയുമായിരുന്നില്ല. സ്വന്തം രൂപം കണ്ണാടിയില്‍ നോക്കാന്‍ പോലും ഇവര്‍ക്ക് പേടിയായിരുന്നു. ഒരു മാറ്റത്തിനുള്ള സമയമായി എന്ന് മനസിലാക്കിയ ബ്രിട്്നി പിന്നീട് ശരീരഭാരം കുറയ്ക്കാനായി
സ്വീകരിച്ച രീതികള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ ജനങ്ങള്‍ക്കും പകര്‍ന്ന് നല്‍കുകയാണ്. ജീവിത ശൈലിയില്‍ നേരിയ തോതില്‍ മാറ്റം വരുത്തി ശരീരഭാരം കുറയ്ക്കാന്‍ ഏറെ സഹായകമാണ് അവരുടെ ടിപ്പുകള്‍.
ഇന്‍സ്റ്റഗ്രാമില്‍ ഒന്നരലക്ഷത്തിലധികം പേരാണ് ഇവരെ ഫോളോ ചെയ്യുന്നത്. ആദ്യമായി ബ്രിട്നിക്ക് പറയാനുള്ളത് പരമാവധി ഭക്ഷണം വീട്ടില്‍ തന്നെ ഉണ്ടാക്കുക എന്നതാണ്. ആരോഗ്യവും മെച്ചപ്പെടുത്താം പണവും ലാഭിക്കാം എന്നതാണ് ഇതിന്റെ ഇരട്ട ഫലങ്ങളെന്നാണ് അവര്‍ പറയുന്നത്. അടുത്ത നിര്‍ദ്ദേശം ദിവസവും രണ്ടായിരം മുതല്‍ മൂവായിരം ചുവടുകള്‍ വരെ നടക്കുക എന്നതാണ്. ട്രെഡ് മില്ലിന് പകരം നടക്കാന്‍ തുടങ്ങുക എന്നാണ് ബ്രിട്നിയുടെ ഉപദേശം.
മൂന്നാമതായി പരമാവധി സ്നാക്സ് കഴിക്കുന്നത് ഒഴിവാക്കുക എന്നതാണ്. പകരം ഭക്ഷണത്തില്‍ സാലഡുകള്‍ ഉള്‍പ്പെടുത്തുക. മയോണൈസ് പോലെയുള്ളവ ഉപേക്ഷിക്കുകയും വേണം. കലോറി കുറഞ്ഞ ഭക്ഷമാണ് ഉത്തമമെന്നും ബ്രിട്നി ചൂണ്ടിക്കാട്ടുന്നു. യോഗര്‍ട്ട്, മുട്ടയുടെ വെള്ള, ഓട്സ് എന്നിവ കഴിക്കുന്നതാണ് ഉത്തമം. ജിമ്മില്‍ ചെറിയ തോതില്‍ വര്‍ക്കൗട്ട് നടത്തുന്നതും നല്ലതാണ്. മോശമായ ഭക്ഷണ രീതി തന്നെയാണ് അമിതഭാരത്തിന് അടിസ്ഥാന കാരണമെന്നാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്. ബ്രിട്നിയുടെ ശരീരഭാരം നേരത്തേ 74 കിലോ ആയിരുന്നത് ഇപ്പോള്‍ 54 കിലോയായി കുറഞ്ഞിരിക്കുകയാണ്.