പ്രാതലിനൊപ്പം ഉണക്കിയ പഴങ്ങള്‍ ചേര്‍ക്കുന്നത് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലത്; ഉണങ്ങിയ പഴങ്ങള്‍ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കും; ഹൃദ്രോഗ, കാന്‍സര്‍ സാധ്യതകള്‍ കുറയ്ക്കുമെന്ന് പഠനം
ഹൃദ്രോഗ, കാന്‍സര്‍ സാധ്യതകള്‍ കുറയ്ക്കുമെന്ന് പഠനം
നമ്മുടെ ഭക്ഷണക്രമത്തില്‍ ഡ്രൈഫ്രൂട്ട്സ് ഉള്‍പ്പെടുത്തുന്നതിനെ കുറിച്ചുള്ള ഏറ്റവും പുതിയ വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. രാവിലെ ഭക്ഷണത്തില്‍ ഏതെങ്കിലും തരത്തിലുള്ള ഉണക്കിയ പഴങ്ങള്‍ ചേര്‍ക്കുന്നത് ഹൃദ്രോഗം മൂലമുള്ള മരണ സാധ്യത 18 ശതമാനവും കാന്‍സര്‍ മൂലമുള്ള മരണ സാധ്യത 11 ശതമാനവും കുറയ്ക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്.
കഞ്ഞിയ്ക്കും തവിട് ചേര്‍ന്ന ഭക്ഷണ സാധനങ്ങള്‍ക്കും ഉളള അതേ ഗുണനിലവാരമാണ് ഇതിനുള്ളതെന്നാണ് അവര്‍ പറയുന്നത്. കഞ്ഞിയും തവിട് ചേര്‍ന്ന ഭക്ഷണ സാധനങ്ങളും കഴിക്കുന്നത് നമ്മുടെ അകാല മരണസാധ്യത പത്ത് മുതല്‍ 15 ശതമാനം വരെ കുറയ്ക്കും. എന്നാല്‍ വലിയ തോതില്‍ പഞ്ചസാര അടങ്ങിയിരിക്കുന്ന ധാന്യങ്ങള്‍ രാവിലെ കഴിക്കുന്നത് അകാല മരണ സാധ്യത നാല്‍പ്പത് ശതമാനം വരെ വര്‍ദ്ധിപ്പിക്കും എന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.
ചൈനയിലെ അന്‍ഹുയിയിലുള്ള സയന്‍സ് ആന്‍ഡ് ടെക്നോളജി യൂണിവേഴ്സിറ്റി നടത്തിയ പഠനത്തില്‍ 186,000 ബ്രിട്ടീഷുകാരുടെ ഭക്ഷണശീലങ്ങളാണ് പരിശോധിച്ചത്. വ്യത്യസ്തമായ പ്രഭാതഭക്ഷണ രീതികള്‍ ആയുസ്സിനെ എങ്ങനെ ബാധിക്കുന്നു എന്നാണ് ഇവര്‍ വിശകലനം ചെയ്തത്. പഴങ്ങള്‍ ഉണങ്ങുന്ന പ്രക്രിയയില്‍ ഓരോ കഷണത്തിലും പ്രകൃതിദത്തമായ പോഷകങ്ങളും നാരുകളും കേന്ദ്രീകരിക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത.
അത് കൊണ്ട് തന്നെയാണ് ഉണങ്ങിയ പഴ വര്‍ഗ്ഗങ്ങള്‍ക്ക് ഇത്രയും രോഗപ്രതിരോധ ശക്തി ഉണ്ടാകുന്നതെന്നാണ് ശാസ്ത്രജ്ഞന്‍മാര്‍ വിശദീകരിക്കുന്നത്. അവയില്‍ മിക്കതും ഹൃദ്രോഗവും കാന്‍സറും തടയാന്‍ കഴിയുന്ന ശക്തമായ ആന്റിഓക്‌സിഡന്റുകളുടെ വന്‍ ഉറവിടം കൂടിയാണ്. ഉദാഹരണമായി എന്നും രാവിലെ പ്രഭാത ഭക്ഷണത്തിനൊപ്പം ഒരു പിടി ഉണക്ക മുന്തിരി കഴിക്കുന്നതിന് നമ്മുടെ ആയുസ് വര്‍ദ്ധിപ്പിക്കും എന്നാണ് തെളിയിക്കപ്പെട്ടിട്ടുളളത്.