ലെറ്റിയൂസ് കഴിക്കുന്നത് കുടല്‍ കാന്‍സറിന് കാരണമായേക്കും; ആഴ്ച്ചയില്‍ നാല് തവണയില്‍ കൂടുതല്‍ ചിക്കന്‍ കഴിച്ചാലും ക്യാന്‍സര്‍ സാധ്യത ഏറെ: ഭക്ഷണപ്രിയരെ നിരാശപ്പെടുത്തുന്ന രണ്ടു ദുരന്ത വാര്‍ത്തകള്‍ അറിയാം
ക്യാന്‍സര്‍ രോഗം ഇന്ന് മറ്റേത് കാലഘട്ടത്തിലേക്കാള്‍ വ്യാപകമായിരിക്കുകയാണ്. മനുഷ്യരുടെ ഭക്ഷണരീതി തന്നെയാണ് ഇതിന്റെ അടിസ്ഥാന കാരണങ്ങളില്‍ ഒന്നായി വിദഗ്ധര്‍ വിലയിരുത്തുന്നത്. ഇന്ന് പല ഭക്ഷണാസാധനങ്ങളിലും ഉപയോഗിക്കുന്ന ലെറ്റിയൂസ് ക്യാന്‍സറിന് കാരണമാകും എന്നാണ് പുതിയ കണ്ടെത്തല്‍. ചീത്തയായ ലെറ്റൂസില്‍ സാധാരണയായി കാണപ്പെടുന്ന ഇ.കോളിയുടെ നിരക്ക് ഏഴ് വര്‍ഷത്തിനുള്ളില്‍ ഇംഗ്ലണ്ടില്‍ പത്ത് മടങ്ങായി വര്‍ദ്ധിച്ചിരിക്കുകയാണ്. അമ്പത് വയസില്‍ താഴെയുള്ളവര്‍ക്കിടയില്‍ വന്‍കുടല്‍ ക്യാന്‍സര്‍ വ്യാപകമാകുന്നതിനെ കുറിച്ച് നിരവധി പഠനങ്ങള്‍ നടത്തിയിരുന്നു.
കാലാവസ്ഥാ വ്യതിയാനം ഉള്‍പ്പെടെയുള്ള കാരണങ്ങളാണ് ഇതിന് പിന്നിലെന്നാണ് ഗവേഷകര്‍ കരുതുന്നത്. ഈകോളി വ്യാപകമാകുന്നത് കൂടുതലും ഇലക്കറികളിലാണ് എന്നാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്. ലെറ്റിയൂസിന്റെ ഘടന തന്നെ ബാക്ടീരിയകള്‍ക്ക് വളരാന്‍ അനുകൂലമായ സാഹചര്യത്തിലാണ്. ലെറ്റിയൂസ് പാകം ചെയ്യാത്തതിനാല്‍ ഇ കോളി ബാക്ടീരിയകള്‍ നശിക്കുന്നില്ല എന്നതാണ് ഇതിലെ അപകടകരമായ മറ്റൊരു ഘടകം. പലപ്പോഴും ലെറ്റിയൂസിന്റെ ചെടികളില്‍ നനയ്ക്കാനായി ഉപയോഗിക്കുന്നത് മലിനമായ ജലമാണെങ്കില്‍ അവ ഇലകളില്‍ പററിപ്പിടിച്ചിരിക്കാനും പിന്നീട് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കാനും കാരണമാകുന്നു. കഴിഞ്ഞ വര്‍ഷം മലിനമായ ലെറ്റിയൂസ് കഴിച്ച് 280 ഓളം പേര്‍ രോഗബാധിതര്‍ ആയിരുന്നു. ലെറ്റിയൂസിന്റെ ഉപരിതലം പരുപരുത്തതും മെഴുക് പോലെ ഇരിക്കുന്നതും കാരണം അവയിലുള്ള ഇകോളി കഴുകി വൃത്തിയാക്കാന്‍ ബു്ദ്ധിമുട്ട് ഉണ്ടാക്കും. വെള്ളരി, തക്കാളി, കുരുമുളക് എന്നിവ പാകം ചെയ്തില്ലെങ്കില്‍ പോലും അവ നിലത്തുനിന്ന് അല്പം അകലെ വളരുന്നതിനാല്‍ മലിനമാകാനുള്ള സാധ്യത കുറവാണ് എന്നാണ് ഗവേഷകര്‍ പറയുന്നത്.
കൂടാതെ മറ്റൊരു പഠനം സൂചിപ്പിക്കുന്നത് പതിവായി ചിക്കന്‍ കഴിക്കുന്നവരില്‍ കുടല്‍, ആമാശയം എന്നിവിടങ്ങളില്‍ ക്യാന്‍സറിന് കാരണമാകും എന്നാണ്. ഇതു വരെ ചിക്കന്‍ ക്യാന്‍സറിന് കാരണമാകും എന്ന് കൃത്യമായി കണ്ടെത്തിയിട്ടില്ലായിരുന്നു. ആഴ്ചയില്‍ മൂന്നൂറ് ഗ്രാമില്‍ കൂടുതല്‍ ചിക്കന്‍ കഴിക്കുന്നവര്‍ക്ക് ദഹന സംവിധാനത്തില്‍ ക്യാന്‍സര്‍ ബാധിക്കാനുള്ള സാധ്യത കൂടുതലാണ് എന്നാണ് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നത്. ആഴ്ചയില്‍ നാല് തവണയില്‍ കൂടുതല്‍ ചിക്കന്‍ കഴിക്കുന്നതും അപകടകരമായി മാറാന്‍ സാധ്യതയുണ്ട്. പുരഷന്‍മാരിലാണ് ഈ അപകടസാധ്യത കൂടുതലായിട്ടുള്ളത്.
ഉയര്‍ന്ന താപനിലയില്‍ ചൂടാക്കുമ്പോള്‍ അതിലെ പ്രോട്ടീനുകള്‍ ക്യാന്‍സറിന് കാരണമായി മാറുന്ന ചില രാസവസ്തുക്കള്‍ ഉത്പ്പാദിപ്പിക്കുമെന്നാണ് നിഗമനം. കോഴിത്തീറ്റയും ഇതിന് കാരണമാകും. ഏതായാലും ഭക്ഷണപ്രിയരെ ഉറപ്പായും നിരാശപ്പെടുത്തുന്നതാണ് ഈ രണ്ട് വാര്‍ത്തകളും എന്ന കാര്യം ഉറപ്പാണ്.