- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിന് മഹാ നാണക്കേടായി മറ്റൊരു ഹർത്താൽ തോന്ന്യാസം കൂടി; യുക്തിവാദികളെ ആചാര ലംഘനത്തിന് നിയോഗിച്ച മുഖ്യമന്ത്രിയും പൊലീസും തന്നെ ഈ ദുരന്തത്തിലെ പ്രധാന പ്രതികൾ; കേരളത്തെ ഒരു കലാപഭൂമിയാക്കി മാറ്റുന്നതിൽ ബിജെപിയും സിപിഎമ്മും മത്സരിക്കുമ്പോൾ; ഇന്ന് രംഗത്ത് കണ്ട സമാധാനപ്രേമികളെയും പേടിക്കേണ്ടിയിരിക്കുന്നു
പുതുവർഷം പിറന്ന് മൂന്ന് ദിവസം പൂർത്തിയായപ്പോഴേയ്ക്കും അതിൽ ഒന്നര ദിവസവും കേരളത്തിൽ ഹർത്താലാണ്. കഴിഞ്ഞ വർഷം 97 ഹർത്താലുകൾ നടത്തി റെക്കോർഡിട്ട മലയാളികൾ ഈ വർഷം അത് മറികടക്കുന്നതിനുള്ള തുടക്കം എന്ന നിലയിലാണ് മൂന്നാം തീയതി സമ്പൂർണ ഹർത്താൽ തന്നെ നടപ്പിലാക്കിയത്. ഇന്നത്തെ ഹർത്താലിന് കാരണമായിരിക്കുന്ന വിഷയത്തെ അത്ര നിസാരമായി എഴുതി തള്ളാൻ കഴിയുകയില്ല. എന്നാൽ ഹർത്താലാണോ ഇതിന് പരിഹാരം എന്ന ചോദ്യം ചോദിക്കാതിരിക്കാനും സാധിക്കുകയില്ല. ഒപ്പം ഈ ഹർത്താൽ നടത്തിയതുകൊണ്ട് ശബരിമലയിൽ ഇന്നലെ യുവതികൾ കയറിയതിനെ പരിഹാരമുണ്ടാകുമോ എന്ന് കൂടി ചോദിക്കേണ്ടതുണ്ട്.
എന്നാൽ രാഷ്ട്രീയ കൊലപാതകത്തിന്റെ പേരിൽ ഒരു സമൂഹത്തെ മുഴുവൻ വ്രണപ്പെടുത്തുന്ന ഒരു പൊതു ഇടപെടലിന്റെ പേരിൽ ഒക്കെ ഹർത്താൽ നടത്തുമ്പോൾ അത് ശരിയല്ല എന്ന് പറയുന്നതിനൊപ്പം അത്തരം വികാരപരമായ സാഹചര്യം സൃഷ്ടിച്ചതിനെതിരെ ചിലർ നടത്തുന്ന സ്വാഭാവികമായ പ്രതികരണം എന്ന നിലയിൽ നമുക്കതിനെ അടച്ചാക്ഷേപിക്കാനും സാധിക്കുകയില്ല. ഹർത്താലുകൾ നമ്മുടെ പൊതു സമൂഹത്തിൽ സൃഷ്ടിക്കുന്ന നഷ്ടവും, അതുണ്ടാക്കുന്ന ദോഷവും, അതുകൊണ്ട് ഒരു ഗുണവുമില്ല എന്ന വസ്തുതയും പരിഗണിക്കുമ്പോൾ ഒഴിവാക്കേണ്ടതുതന്നെയാണ്. എന്നാൽ ഒരു സമൂഹത്തിന്റെ വികാരം വ്രണപ്പെടുമ്പോൾ അവർ സ്വാഭാവികമായി പ്രതികരിക്കാൻ ഇറങ്ങുന്നതിനെ തീരെ മോശമായി മാറ്റി നിർത്താനും നമുക്ക് സാധിക്കുകയില്ല.
പ്രാദേശികമായി ചില മരണങ്ങൾ സംഭവിക്കുമ്പോൾ അവിടത്തെ കടകൾ അടച്ചിട്ട് ആദരസൂചകമായി പെരുമാറുന്നത് പോലയേ നമുക്കതിനെ കാണാൻ സാധിക്കൂ. എന്നാൽ ഹർത്താലിനെ സഹകരിക്കാത്തവരെ തടഞ്ഞും പൊതു മുതൽ നശിപ്പിച്ചും സ്ഥാപനങ്ങൾ തകർത്തുമൊക്കെ ദുഃഖവും അമർഷവും പിടിച്ചു വാങ്ങാൻ ശ്രമിക്കുന്നത് ചട്ടമ്പിത്തരം തന്നെയാണ്. ഞാനിത് പറഞ്ഞ് വരുന്നത് മിഠായി തെരുവിലും കൊച്ചിയിലുമൊക്കെ ഇന്ന് സർക്കാർ വിരുദ്ധരായി രംഗപ്രവേശം ചെയ്ത ചിലരൊക്കെ തന്നെയാണ് ഹർത്താലിന് വേണ്ടി എക്കാലത്തും മുൻപിൽ നിൽക്കുന്നത് എന്ന് സൂചിപ്പിക്കാനാണ്. ഇവിടെ ഭരിക്കുന്നത് സിപിഎമ്മായതുകൊണ്ട് തന്നെ ഹർത്താൽ വിരുദ്ധരായി സിപിഎം മാറുന്നത് എങ്ങനെ ശരിവയ്ക്കാൻ സാധിക്കും.
ഹർത്താൽ വിരുദ്ധത എന്നോന്ന് ഉണ്ടെങ്കിൽ എല്ലാവർക്കും അത് ബാധകമായേ പറ്റൂ. മിഠായി തെരുവിൽ ഇന്നുണ്ടായ കലാപവും ബഹളവും കണ്ണീർവാതക പ്രയോഗവുമൊക്കെ യുക്തിയില്ലാത്ത ഹർത്താൽ വിരുദ്ധ പ്രചാരണത്തിന്റെ പ്രതിഫലനങ്ങളാണ് എന്ന് പറയേണ്ടിയിരിക്കുന്നു. ഇന്നത്തെ ഹർത്താലിന്റെ പശ്ചാത്തലം പരിശോധിക്കേണ്ടതുണ്ട്. വീണ്ടും ഞാൻ ആവർത്തിക്കുന്നു ശബരിമലയിൽ യുവതികൾ കയറിയതിന്റെ പേരിൽ ഇവിടെ ഹർത്താൽ നടത്തിയാൽ എന്തെങ്കിലും മാറ്റമുണ്ടാകുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ഇതും അനാവശ്യമായ ഹർത്താൽ തന്നെയാണ്. ഈ ഹർത്താൽ വഴി കേരളത്തിന്റെ സമ്പത് വ്യവസ്ഥ ഒരു ദിവസം നിലച്ചു പോയതിന്റെ നഷ്ടം രണ്ടായിരം കോടി രൂപ വരെ വരാം.