പട്രോളിങ്ങിനിടെ പിടിച്ചുനിർത്തി ചോദ്യം ചെയ്തു; ഡ്രൈവറുടെ പെരുമാറ്റത്തിൽ പന്തികേട്; പരിശോധനയിൽ 65 കുപ്പി വാറ്റുചാരായം പിടിച്ചെടുത്തു; കുവൈറ്റിൽ പ്രവാസി അറസ്റ്റിൽ
By : സ്വന്തം ലേഖകൻ
Update: 2025-04-05 09:50 GMT
കുവൈറ്റ്: കുവൈറ്റിൽ പ്ലാസ്റ്റിക് കുപ്പികളിൽ നിറച്ച വാറ്റുചാരായവുമായി പ്രവാസി അറസ്റ്റിലായി. ഒരു ഏഷ്യൻ പ്രവാസിയെയാണ് ജഹ്‌റ ബാക്കപ്പ് പട്രോളിംഗ് സംഘം പിടികൂടിയത്. അൽ-വഹാ പ്രദേശത്ത് പട്രോളിംഗ് നടത്തുന്നതിനിടെയാണ് പ്രവാസി വലയിൽ കുടുങ്ങിയത്.
പട്രോളിങ്ങ് നടത്തുന്നതിനിടെ ഇയാളെ പിടിച്ചു നിർത്തി ചോദ്യം ചെയ്യുകയായിരുന്നു. പക്ഷെ ഡ്രൈവറുടെ പെരുമാറ്റത്തിൽ സംശയം തോന്നി. തുടര്‍ന്ന് വാഹനത്തില്‍ പരിശോധന നടത്തുകയായിരുന്നു. കാറിനുള്ളിൽ ഒളിപ്പിച്ചിരുന്ന ഏകദേശം 65 കുപ്പികളോളം അനധികൃതമായി നിര്‍മ്മിച്ച മദ്യം കണ്ടെത്തുകയും ചെയ്തു.
കുവൈത്തിന്റെ കർശനമായ മദ്യവിരുദ്ധ നിയമങ്ങൾക്കനുസൃതമായി പ്രതിയെ ഉടൻ തന്നെ കസ്റ്റഡിയിൽ എടുക്കുകയും നാടുകടത്തൽ നടപടികൾക്ക് വിധേയനാക്കുകയും ചെയ്തു.