മനുഷ്യസ്‌നേഹത്തിലും സമത്വത്തിലും ഊന്നിയ ജീവത ദര്‍ശനമാണ് ഖുര്‍ആന്‍ സമര്‍പ്പിക്കുന്നത്-ഐ.ഐ.സി ഇഫ്ത്വാര്‍ മീറ്റ്

Update: 2026-02-23 14:38 GMT

കുവൈത്ത് സിറ്റി : മനുഷ്യസ്‌നേഹത്തിലും സാഹോദര്യത്തിലും സമത്വത്തിലും ഊന്നിയ ജീവത ദര്‍ശനമാണ് ഖുര്‍ആന്‍ സമര്‍പ്പിക്കുന്നതെന്ന് ഔക്കാഫ് അതിഥിയായി എത്തിയ സാജിദ് റഹ്മാന്‍ ഫാറൂഖി വിശദീകരിച്ചു. ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ കേന്ദ്ര കമ്മിറ്റിയുടെ ഗ്രാന്റ് ഇഫ്ത്വാര്‍ സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

വംശ, വര്‍ഗ വിവേചനങ്ങളെയും ജാതീയ ഉച്ചനീചത്വങ്ങളെയും ഖുര്‍ആന്‍ കഠിനമായി നിരാകരിക്കുന്നു. ദൈവ സൃഷ്ടിപ്പിലെ ഉന്നതന്‍ ബുദ്ധിയും തിരിച്ചറിവും നല്‍കപ്പെട്ട മനുഷ്യനാണ്. വിശ്വാസ-കര്‍മ - സ്വഭാവങ്ങളിലെല്ലാം നന്മയുടെയും നീതിയുടെയും പക്ഷത്തുനില്‍ക്കുന്ന മനുഷ്യര്‍ക്കഖിലം ഈ ലോകത്ത് ശാന്തിദായകമായ ജീവിതവും മരണാനന്തരം സ്വര്‍ഗത്തിലെ നിത്യവാസവും ഖുര്‍ആന്‍ വാഗ്ദാനം ചെയ്യുന്നു. സാജിദ് റഹ്മാന്‍ ഫാറൂഖി സൂചിപ്പിച്ചു.

സംഗമം ഔക്കാഫ് ജാലിയാത്ത് ഡിപ്പാര്‍ട്ട്‌മെന്റ് മാനേജര്‍ ശൈഖ് ഫായിസ് റിസ്‌ക്കാന്‍ അല്‍ റഷീദി ഉദ്ഘാടനം ചെയ്തു. ഔക്കാഫ് പ്രതിനിധി മുഹമ്മദ് അലി, ഡോ. അമീര്‍ അഹ്മദ്, അബ്ദുറഹിമാന്‍ അന്‍സാരി, സിദ്ധീഖ് മദനി എന്നിവര്‍ പ്രസീഡിയം നിയന്ത്രിച്ചു.

ഐ.ഐ.സി പ്രസിഡന്റ് അബ്ദുല്‍ അസീസ് സലഫി അധ്യക്ഷത വഹിച്ചു. സെക്രട്ടറി യൂനുസ് സലീം സ്വാഗതവും അയ്യൂബ് ഖാന്‍ നന്ദിയും പറഞ്ഞു. അസ്ഹര്‍ അബ്ദുല്‍ അസീസ് ഖിറാഅത്ത് നടത്തി

Similar News