കുവൈറ്റില്‍ നിന്ന് ഇന്ത്യന്‍ പ്രവാസികള്‍ക്ക് കുറഞ്ഞ ചിലവില്‍ യാത്ര സൗകര്യം ഒരുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണം - സുപ്രിയ സുലെ എം.പി

Update: 2026-03-31 14:22 GMT

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ നിന്നുള്ള പ്രവാസി ഇന്ത്യക്കാര്‍ വിമാന യാത്രയില്‍ നേരിടുന്ന അതിരൂക്ഷമായ യാത്രാ പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് എന്‍ സി പി എസ് പി വര്‍ക്കിംഗ് പ്രസിഡണ്ട് സുപ്രിയ സുലെ എം.പി. എന്‍ സി പി എസ് പി ഓവര്‍സീസ് സെല്‍ ദേശീയ അധ്യക്ഷനും, ലോക കേരള സഭ പ്രതിനിധിയുമായ 'ബാബു ഫ്രാന്‍സീസ് കേന്ദ്ര സര്‍ക്കാരിന്റെ അടിയന്തര ഇടപെടലിനായ നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര വിദേശ കാര്യ വകുപ്പു മന്ത്രി ഡോ ജയശങ്കറിന് കത്ത് നല്‍കിയത്.

ടിക്കറ്റ് നിരക്കിലെ അനിയന്ത്രിതമായ വര്‍ദ്ധനവും , വിമാനങ്ങളുടെ ലഭ്യതക്കുറവും കാരണം ദുരിതത്തിലായ സാധാരണ പ്രവാസികള്‍ക്ക് സഹായം നല്‍കാനായി കേന്ദ്ര സര്‍ക്കാര്‍ നയതന്ത്ര ചര്‍ച്ചകള്‍ വഴിഇന്ത്യന്‍ വിമാനകമ്പനികള്‍ ഉള്‍പ്പടെ കൂടുതല്‍ വിമാന സര്‍വീസുകള്‍ക്ക്

സൗദി അറേബ്യയിലെ വിവിധ വിമാന താവളങ്ങള്‍ വഴി അനുമതി ലഭ്യമാക്കാനും, സൗദി ട്രാന്‍സിറ്റ് വിസ നടപടികള്‍ എളുപ്പമാക്കാനും, അതുവഴി അടിയന്തിര ചികിത്സാ ആവശ്യങ്ങള്‍ക്കും, മരണാനന്തര ചടങ്ങുകള്‍ക്കും, മറ്റ് .അപ്രതീക്ഷിത ആവശ്യങ്ങള്‍ക്കായി നാട്ടിലെത്തേണ്ടവര്‍ക്കും, തുടര്‍ പഠനത്തിനും, യോഗ്യത പരീക്ഷകള്‍ക്കുമായി നാട്ടില്‍ പോകുന്ന കുട്ടികള്‍ക്കും.

സന്ദര്‍ശക വിസയിലെത്തി നാട്ടിലേക്കു മടങ്ങി പോകുന്ന പ്രവാസി കുടുബാംഗങ്ങള്‍ക്കും സഹായമൊരുക്കണമെന്ന് കത്തില്‍ ആവശ്യ പ്പെട്ടിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ അടിയന്തിര നടപടികള്‍ പ്രതീക്ഷിക്കുന്നതായി ഓവര്‍സീസ് എന്‍ സി പി കുവൈറ്റ് ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു

Similar News