2026 വിശുദ്ധ റമളാന്‍ കലണ്ടര്‍ പ്രകാശനം ചെയ്തു
By : സ്വന്തം ലേഖകൻ
Update: 2026-02-18 14:41 GMT
കുവൈത്ത് സിറ്റി : വിശുദ്ധ റമളാന്‍ മാസത്തിലെ അഞ്ച് നേരത്തെ നമസ്കാര സമയത്തിന്റെ കലണ്ടര്‍ ഇന്ത്യന്‍ ഇസ് ലാഹി സെന്റര്‍ കേന്ദ്ര കമ്മിറ്റി പുറത്തിറക്കി. കലണ്ടര്‍ പ്രകാശനം ഐ.ഐ.സി വൈസ് പ്രസിഡന്റ് അബൂബക്കര്‍ സിദ്ധീഖ് മദനി യുവപണ്ധിതനും സൌദ്യ അറേബ്യയിലെ ദാഇയുമായ മുനീര്‍ ഹാദിക്ക് നല്കി നിര്‍വ്വഹിച്ചു. കലണ്ടറില്‍ ചെറിയ പ്രാര്‍ത്ഥകള്‍, ചെറിയ പെരുന്നാള്‍ നമസ്കാര സമയം എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കലണ്ടര്‍ ഐ.ഐ.സി ശാഖ കമ്മിറ്റികളുടെ കീഴില്‍ പള്ളികളില്‍ വിതരണം ചെയ്തു വരുന്നു.
ഐ.ഐ.സി പ്രസിഡന്റ് അബ്ദുല്‍ അസീസ് സലഫി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി യൂനുസ് സലീം, മനാഫ് മാത്തോട്ടം, അബ്ദുല്ലത്തീഫ് പേക്കാടന്‍, അയ്യൂബ് ഖാന്, അല്‍ അമീന് സുല്ലമി, നാസിര്‍ മുട്ടില്‍, ഷാനിബ് പേരാമ്പ്ര, എന്നിവര്‍ പങ്കെടുത്തു.