ഫ്രണ്ട്സ് ഓഫ് കണ്ണൂര്‍ കുവൈറ്റ് എക്‌സ്പാറ്റ്‌സ് അസോസിയേഷന്‍ ലീഡേഴ്സ് മീറ്റ് സംഘടിപ്പിച്ചു
ഫ്രണ്ട്സ് ഓഫ് കണ്ണൂര്‍ കുവൈറ്റ് എക്‌സ്പാറ്റ്‌സ് അസോസിയേഷന്‍ (ഫോക്ക് ) എക്‌സിക്യുട്ടീവ് അംഗങ്ങള്‍ക്കായി ബോധി 2K26 എന്ന പേരില്‍ ലീഡേഴ്സ് മീറ്റ് സംഘടിപ്പിച്ചു.
സാല്‍മിയ ഇന്ത്യന്‍ കമ്മ്യുണിറ്റി (സീനിയര്‍) സ്‌കൂളില്‍ വെച്ച് നടന്ന പരിപാടി ഫോക്ക് പ്രസിഡന്റ് എല്‍ദോ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ശ്രീഷിന്‍ എം.വി സ്വാഗതം പറഞ്ഞ ചടങ്ങിന് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ പ്രമോദ് വി.വി നന്ദി രേഖപ്പെടുത്തി. ഫോക്ക് ട്രഷറര്‍ സൂരജ് കെ.വി, വനിതാവേദി ചെയര്‍പേഴ്‌സണ്‍ ശരണ്യ പ്രിയേഷ് എന്നിവര്‍ യോഗത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു. മുന്‍ പ്രസിഡന്റുമാരായ ജിതേഷ് എം.പി, ലിജീഷ് പി എന്നിവര്‍ സംഘടനയുടെ ഭരണഘടനയെ കുറിച്ചുള്ള ക്ലാസ്സുകള്‍ കൈകാര്യം ചെയ്തു. ലീഡര്‍ഷിപ്പ് സ്‌കില്‍ എന്ന വിഷയത്തില്‍ ഇല്യാസ് ജതിയേരി, പബ്ലിക്ക് സ്പീകിംഗ് & കോണ്‍ഫിഡന്‍സ് എന്ന വിഷയത്തില്‍ മോളി ദിവാകരന്‍ എന്നിവര്‍ ക്ലാസുകളെടുത്തു.
നേതൃ ഗുണങ്ങള്‍ വളര്‍ത്തുവാനും സംഘടനയുടെ ലക്ഷ്യങ്ങളും പ്രവര്‍ത്തനങ്ങളും കൂടുതല്‍ വ്യക്തമാകുവാനും സഹായകമായ ലീഡേഴ്സ് മീറ്റിന്റെ മുന്നൊരുക്കങ്ങള്‍ക്കു ഫോക്ക് ജോയിന്റ് ട്രഷറര്‍ പ്രമോദ് വി.വി, അഡ്മിന്‍ സെക്രട്ടറി മഹേഷ് കുമാര്‍, മെംബര്‍ഷിപ്പ് സെക്രട്ടറി ദയാനന്ദന്‍, കേന്ദ്രക്കമ്മിറ്റി അംഗങ്ങളായ നാഷ് വര്‍ഗീസ്സ്, രജീഷ് കണ്ടോത്ത് എന്നിവര്‍ നേതൃത്വം നല്‍കി.