ഐ.ഐ.സി അഹ് മദി മേഖല ഇഫ്ത്വാര്‍ സൗഹൃദത്തിന്റെയും ആത്മീയതയുടെയും വേദിയായി

Update: 2026-03-17 15:01 GMT

കുവൈത്ത് സിറ്റി : ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ അഹ് മദി ഏരിയ എം.ജി.എം, മദ്രസ്സ പാരന്‍സ് എന്നിവരുടെ സഹകരണത്തോടെ അഹ് മദി മേഖല ഇഫ്ത്വാര്‍ സംഘടിപ്പിച്ചു. തിരുവനന്തപ്പുരം ജില്ല മുതല്‍ കാസര്‍ക്കോട് ജില്ല വരെയുള്ള വിവിധ കുടുംബങ്ങളും യുവാക്കളും പങ്കെടുത്ത മേഖല ഇഫ്ത്വാര്‍ സൗഹൃദത്തിന്റെയും ആത്മീയതയുടെയും വേദിയായി മാറി.

കുടുംബ ബന്ധങ്ങളുടെ മഹത്വം എന്ന വിഷയത്തില്‍ യുവ പണ്ഡിതന്‍ സാജിദ് റഹ്മാന്‍ ഫാറൂഖി മുഖ്യപ്രഭാഷണം സംഗമത്തിന് മിഴികേകി. കുടുംബ ബന്ധങ്ങള്‍ നമ്മുടെ ജീവിതത്തില്‍ നിര്‍ണായകമാണെന്നും, കുടുംബങ്ങളില്‍ ഉഷ്മളത നില നിര്‍ത്താന്‍ കുടുംബ സന്ദര്‍ശനങ്ങള്‍ അനിവാര്യമാണെന്നും അദ്ദേഹം വിശദീകരിച്ചു. സ്‌നേഹം, പരസ്പര ബഹുമാനം, കരുതല്‍ എന്നിവ കുടുംബ ബന്ധങ്ങളെ ഊട്ടിയുറപ്പിക്കുന്ന പ്രധാന ഘടകങ്ങളാണ് - സാജിദ് റഹ്മാന്‍ പറഞ്ഞു.

വനിതകള്‍ വീടുകളില്‍ പ്രത്യേകം തയ്യാറാക്കി കൊണ്ട് വന്ന കേരളത്തിലെ വിവിധ ജില്ലകളിലെ വ്യത്യസ്ത രുചിയിലുള്ള വിഭവങ്ങളുമായി നടത്തുന്ന ഇഫ്തത്വാര്‍ സംഗമം ഇത് അഞ്ച് വര്‍ഷം പിന്നിടുകയാണ്. മുന്നൂറില്‍ പരം പേര്‍ക്കാണ് ഇഫ്ത്വാര്‍ വിരുന്ന് ഒരുക്കിയത്.

ഐ.ഐ.സി ഉപാധ്യക്ഷന്‍ സിദ്ധീഖ് മദനി സംഗമം ഉദ്ഘാടനം ചെയ്തു. സംഗമത്തില്‍ ഐ.ഐ.സി കേന്ദ്ര സെക്രട്ടറി അബ്ദുന്നാസര്‍ മുട്ടില്‍ അധ്യക്ഷത വഹിച്ചു. കേന്ദ്ര പ്രതിനിധികളായ അബ്ദുല്‍ ലത്തീഫ് പേക്കാടന്‍, അയ്യൂബ് ഖാന്‍, മനാഫ് മാത്തോട്ടം എന്നിവര്‍ പങ്കെടുത്തു. മുഹമ്മദ് ആമിര്‍. യൂ.പി സ്വാഗതവും ശാനിബ് പേരാമ്പ്ര നന്ദിയും പറഞ്ഞു.. മിശാല്‍ മുഹമ്മദ് ഖിറാഅത്ത് നടത്തി

Similar News