അഞ്ചാമത് ലോകകേരള സഭയിലേക്ക് ബാബു ഫ്രാന്‍സീസ് തിരഞ്ഞെടുക്കപ്പെട്ടു
കുവൈറ്റ് സിറ്റി: പ്രവാസി വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും, അവരുടെ പ്രശ്‌ന പരിഹാരത്തിനുമായി വിവിധ രാജ്യങ്ങളിലുള്ളപ്രവാസി പ്രതിനിധികളെ ഉള്‍പ്പെടുത്തിരൂപംകൊണ്ട ലോകകേരള സഭയുടെ അഞ്ചാം സമ്മേളനത്തിലേക്ക് , കുവൈറ്റ് പ്രവാസിയും പ്രമുഖ സാമൂഹ്യ, സാംസ്‌കാരിക, നിയമ കാര്യ പ്രവര്‍ത്തകനുമായ ബാബു ഫ്രാന്‍സീസ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 2018ല്‍ ആരംഭിച്ച ആദ്യ ലോക കേരള സഭ മുതല്‍ വിവിധ സഭകളില്‍ കുവൈറ്റിനെ പ്രതിനിധീ കരിച്ചിട്ടുണ്ട്.
നോര്‍ക്ക കെയര്‍' ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി യാഥ്യാര്‍ത്ഥ്യമാക്കാന്‍ നടത്തിയ ഇടപെടലുകള്‍ വഴി ആയിരകണക്കിന് പ്രവാസികള്‍ക്ക് പ്രയോജനം ലഭിച്ചു കൊണ്ടിരിക്കുന്നു.മടങ്ങി ചെല്ലുന്ന പ്രവാസികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കണമെന്ന ആശയം 2018-ലെ ലോക കേരള സഭയില്‍ അടക്കം നിരവധി വേദികളില്‍ നിര്‍ദ്ദേശം ഉന്നയിച്ച വ്യക്തിയാണ് എന്‍.സി.പി. വര്‍ക്കിംഗ് കമ്മിറ്റി അംഗവും ഓവര്‍സീസ് സെല്‍ ദേശീയ അധ്യക്ഷനുമായ ബാബു ഫ്രാന്‍സീസ്.2024 ജൂണില്‍ നടന്ന നാലാം ലോക കേരള സഭയിലും ഈ വിഷയം മുഖ്യമന്ത്രിയോടും, സ്പീക്കറോടും സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി , മടങ്ങി വരുന്ന പ്രവാസികളെയും ഉള്‍പ്പെടുത്തി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടതും ബാബു ഫ്രാന്‍സീസാണ്.
ദുരിതമനുഭവിക്കുന്ന പ്രവാസി ഇന്ത്യക്കാരെ നാട്ടിലെത്തിക്കണമെന്ന ആവശ്യമുന്നയിച്ച് ,ലോക്ക് ഡൗണിനെ തുടര്‍ന്ന് റദ്ദാക്കിയ എല്ലാ ടിക്കറ്റുകളുടെ മുഴുവന്‍ തുകയും വിമാന കമ്പനികള്‍ തിരിച്ചു നല്‍കണമെന്ന് ആവശ്യപ്പെട്ട് , പ്രവാസി ഇന്ത്യക്കാരുടെ ക്ഷേമത്തിനായി സമാഹരിച്ച ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫയര്‍ ഫണ്ട് ഉപയോഗപ്പെടുത്തി നിര്‍ധനരായ ഇന്ത്യന്‍ പ്രവാസികളെ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട്, കുവൈറ്റ്‌പൊതുമാപ്പ് പ്രയോജനപ്പെടുത്തിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനായി , ഇന്ത്യന്‍ സംഘടനകളുടെ എംബസിരജിസ്‌ട്രേഷന്‍ പുനസ്ഥാപിച്ച് കിട്ടുന്നതിനായി,കോവിഡ്-19 രോഗമല്ലാത്ത കാരണത്താല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ മരണപ്പെട്ട പ്രവാസി ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കണമെന്ന ആവശ്യവുമായി, പ്രവാസി ഗര്‍ഭിണികളെ നാട്ടിലിലെത്തിക്കണമെന്ന ആവശ്യവുമായി തുടങ്ങിയ വിവിധ കേസ്സുകള്‍ സുപ്രീം കോടതിയിലും, ഡല്‍ഹി ഹൈക്കോടതിയിലും കേരളത്തിലേക്ക് മടങ്ങുന്നവര്‍ക്ക് കോവിഡ് മുക്ത സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ നടപടിക്കെതിരെയും, പ്രവാസികള്‍ക്ക് സൗജന്യ നിയമ സഹായം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടും,കേരള പ്രവാസി ക്ഷേമനിധിയുടെ പ്രായ പരിധി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ടും കേരള ഹൈക്കോടതിയിലും ഹര്‍ജികള്‍ സമര്‍പ്പിച്ച് കേസ്സുകള്‍ നടത്തി പ്രവാസികള്‍ക്ക് അനുകൂല വിധികള്‍ പ്രവാസി ലീഗല്‍ സെല്ലിന്റെ പ്രവര്‍ത്തനം വഴി ലഭിച്ചതിനും മുന്‍കൈ എടുത്ത് പ്രവര്‍ത്തിച്ച് പ്രവാസ ലോകത്തിന്റെ വലിയ അംഗീകാരം നേടിയ വ്യക്തിയാണ് പ്രവാസി ലീഗല്‍ കുവൈറ്റ് കണ്‍ട്രി ഹെഡും കൂടിയായ ബാബു ഫ്രാന്‍സീസ്.
ലോകമെമ്പാടുമുള്ള പ്രവാസി കേരളീയരുടെ ഐക്യവും പരസ്പര സഹകരണവും ശക്തിപ്പെടുത്തുന്നതിനും, കേരളത്തിന്റെ സംസ്‌കാരിക വളര്‍ച്ചയ്ക്ക് പുതിയ ദിശ നല്‍കുന്നതിനുമായി നിലകൊള്ളുന്ന ലോകകേരള സഭയുടെ അഞ്ചാമത് സമ്മേളനം ജനുവരി 29, 30, 31 തീയതികളില്‍ തിരുവനന്തപുരം നഗരത്തില്‍ വെച്ച് സംഘടിപ്പിക്കപ്പെടുന്നു. ലോക കേരള സഭ എന്ന നൂതന ആശയത്തെ കേന്ദ്ര സര്‍ക്കാര്‍ ഒരു മാതൃകാ പരമായ ചുവടുവെപ്പായി അംഗീകരിക്കുകയും, മറ്റു സംസ്ഥാനങ്ങളും ഈ മാതൃക പ്രാവര്‍ത്തികമാക്കണമെന്ന് ഔദ്യോഗികമായി ശുപാര്‍ശ ചെയ്തിരിക്കുകയാണ് വിദേശകാര്യ വകുപ്പിന്റെ പാര്‍ലിമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി.
ലോക കേരള സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ബാബു ഫ്രാന്‍സീസിനെയും മറ്റു പ്രതിനിധികളെയും അഭിവാദ്യം ചെയ്യുന്നതായും, പ്രവാസികളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനു എല്ലാ വിധ ആശംസകള്‍ നേരുന്നതായും ഓവര്‍സീസ് എന്‍ സി പി ഭാരവാഹികള്‍ പത്രകുറിപ്പിലൂടെ അറിയിച്ചു.
