ഇന്ത്യ ലോകത്തിനു മുമ്പില്‍ മാനവികതയുടെ സുഗന്ധം പരത്തി

Update: 2026-02-03 14:12 GMT

കുവൈത്ത് സിറ്റി : ഹിന്ദുമത വിശ്വാസികള്‍ ഭൂരിപക്ഷമുള്ള രാജ്യത്ത് ജൈന, ബുദ്ധ, സിഖ് മതങ്ങള്‍ രൂപം കൊള്ളുകയും യഹൂദ, ക്രൈസ്തവ, ഇസ്ലാം മതങ്ങള്‍ സ്വാംശീകരിക്കപ്പെടുകയും ചെയ്ത് മതങ്ങളുടെ സൗന്ദര്യവും സാഹോദര്യവും പൂത്തുലഞ്ഞ മനോഹരമായ ഒരു പൂങ്കാവനം കണക്കെ ഇന്ത്യ ലോകത്തിനു മുമ്പില്‍ മാനവികതയുടെ സുഗന്ധം പരത്തിയെന്ന് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഫര്‍വാനിയ ശാഖ തക്കാര റെസ്റ്റോറന്റില്‍ സംഘടിപ്പിച്ച റിപ്പബ്ലിക ദിന സംഗമം വ്യക്തമാക്കി.

ഇന്ത്യന്‍ ഭരണ ഘടന ന്യൂന പക്ഷങ്ങളുടെ അവകാശങ്ങളെയും ഇന്ത്യന്‍ സംസ്‌കാരത്തിന്റെ വൈവിദ്യത്തിലെ ഏകത്വവും സംരക്ഷിക്കപ്പെടണെന്ന് സംഗമം ആവശ്യപ്പെട്ടു.ഐ.ഐ.സി കേന്ദ്ര പ്രസിഡന്റ് അബ്ദുല്‍ അസീസ് സലഫി സംഗമം ഉദ്ഘാടനം ചെയ്തു.

സംഗമത്തില്‍ വര്‍ത്തമാനകാല ഇന്ത്യയും ന്യൂനപക്ഷ അവകാശങ്ങളും എന്ന വിഷയത്തില്‍ ഫാറൂഖ് ഹമദാനിയും ഭരണഘടന-സമകാലിക പ്രസക്തിയും വെല്ലുവിളികളും എന്ന വിഷയത്തില്‍ മനാഫ് മാത്തോട്ടവും സംസാരിച്ചു. യൂനിറ്റ് പ്രസിഡന്റ് ഷഹാസ് മാറഞ്ചേരി അധ്യക്ഷത വഹിച്ചു. മുനീര്‍ കൊണ്ടോട്ടി സ്വാഗതവും ഫായാസ് എം നന്ദിയും പറഞ്ഞു. അനസ് മുഹമ്മദ് ഖിറാഅത്ത് നടത്തി. ഐ.ഐ.സി കേന്ദ്ര പ്രതിനിധികള്‍ക്ക് സംഗമത്തില്‍ സ്വീകരണം നല്‍കി. കേന്ദ്ര വൈസ് പ്രസിഡന്റ് അയ്യൂബ് ഖാന്‍ ആശംസയര്‍പ്പിച്ചു.

Similar News