പ്രവാസി വോട്ടവകാശത്തിനായി ലോക കേരള സഭയുടെ ഇടപെടല്‍ വേണമെന്ന് ആവശ്യം
കുവൈറ്റ് സിറ്റി:പ്രവാസികള്‍ക്ക് രാജ്യത്തെ പൗരന്റെ അവകാശമായ വോട്ടവകാശം ലഭിക്കുന്നതിനാവശ്യമായ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ക്ക് ലോക കേരള സഭയുടെ ഇടപെടല്‍ ആവശ്യമാണെന്ന് ഫിറ ( Federation of Indian Registered Associations) കണ്‍വീനറും, എന്‍ സി പി ഓവര്‍സീസ് സെല്‍ ദേശീയ അധ്യക്ഷനും, കുവൈറ്റില്‍ നിന്നുള്ള പ്രതിനിധിയുമായ ബാബു ഫ്രാന്‍സീസ് അഞ്ചാം ലോക കേരള സഭയില്‍ പങ്കെടുത്തു സംസാരിക്കുമ്പോള്‍ മുഖ്യമന്ത്രിയോടും സഭാധ്യക്ഷനായ സ്പീക്കറോടും ആവശ്യമായി ഉന്നയിച്ചത്.
നിയോജക മണ്ഡലങ്ങളുടെ പുറത്ത് പഠനാവശ്യത്തിന് കഴിയുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പോസ്റ്റല്‍ വോട്ടവകാശം നടപ്പിലാക്കാനുള്ള സാധ്യതകള്‍ പരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് മുമ്പില്‍ നിര്‍ദ്ദേശം ഉയര്‍ന്ന സാഹചര്യത്തില്‍ പ്രവാസികള്‍ക്കും ആ മാതൃകയില്‍ വോട്ടവകാശം പരിഗണിക്കണമെന്നാണ് ഉയര്‍ന്നു വരുന്ന ആവശ്യം.നോര്‍ക്ക കെയര്‍ സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ മുന്‍ പ്രവാസികളെ കൂടെ ഉള്‍പ്പെടുത്തണമെന്നും, തങ്ങളുടേതല്ലാത്ത- സ്ഥാപനത്തിന്റെയും, ഉടമയുടേയും ഉള്‍പ്പടെയുള്ള കാരണങ്ങളാല്‍ നാട്ടിലേക്ക് തിരച്ചയക്കപ്പെടുന്ന പ്രവാസികള്‍ക്ക് വിസ മാറ്റി മറ്റൊരു തൊഴില്‍ സ്ഥാപനത്തിലേക്ക് മാറുന്നതിന് കേന്ദ്ര സര്‍ക്കാര്‍ / ഇന്ത്യന്‍ എംബസി ഇടപടല്‍ ആവശ്യപ്പെടണമെന്നും സഭയില്‍ ഉന്നയിച്ചിരുന്നു.
SIR നടപ്പിലാക്കുമ്പോള്‍ പ്രവാസികള്‍ക്ക് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുന്നതിനുള്ള തടസ്സങ്ങള്‍ നീക്കാന്‍, അമിത വിമാന ചാര്‍ജ് വര്‍ദ്ദന നിയന്ത്രിക്കാന്‍ ഇടപെടല്‍, പ്രവാസി പെന്‍ഷന്‍, നോര്‍ക്ക കെയര്‍ ഇന്‍ഷുറസ് ഉള്‍പ്പെടെയുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ട്, ലോക കേരള സഭ സമ്മേളനത്തിന് മുന്നോടിയായി കുവൈറ്റില്‍ സംഘടിപ്പിച്ച ചര്‍ച്ച സമ്മേളനത്തില്‍ വിവിധ സംഘടനകള്‍ അവതരിച്ച വിഷയങ്ങള്‍ അടങ്ങിയ നിവേദനവും സഭയില്‍ വെച്ച് സ്പീക്കര്‍ക്ക് കൈമാറി. സഭയില്‍ സമര്‍പ്പിച്ച വിഷയങ്ങളിലും നിവേദനത്തിലുമുള്ള പ്രവാസി ആവശ്യങ്ങളില്‍ വേഗത്തില്‍ കേരള സര്‍ക്കാര്‍ തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഫിറ ഭാരവാഹികളായ ഷൈജിത്ത്, ചാള്‍സ് പി ജോര്‍ജ്, ബിജു സ്റ്റീഫന്‍ എന്നിവര്‍ അറിയിച്ചു.