ലോക കേരള സഭ- 2026 ചര്‍ച്ച സമ്മേളനം നാളെ അബ്ബാസിയയില്‍

Update: 2026-01-22 14:15 GMT

കുവൈറ്റ് സിറ്റി:ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ രജിസ്‌ട്രേഡ് അസോസിയേഷന്‍സ് ( ഫിറ) കുവൈറ്റിന്റെ നേതൃത്വത്തില്‍ 2026 ജനുവരി 23 വെള്ളി ഉച്ചതിരിഞ്ഞ് 4:30 ന് അബ്ബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളില്‍ വച്ച് ലോകകേരള സഭ- 2026 ചര്‍ച്ച സമ്മേളനം സംഘടിപ്പിക്കുന്നു.

ഫിറയില്‍ നിന്ന് ലോക കേരള സഭ-2026 ല്‍ പങ്കെടുക്കുന്ന അംഗങ്ങള്‍ ചര്‍ച്ച സമ്മേളനത്തില്‍ പങ്കെടുക്കും. പ്രവാസികളുടെ വിഷയങ്ങളുമായി ബന്ധപ്പെട്ട എന്തെങ്കിലും പരാതികള്‍/നിര്‍ദ്ദേശങ്ങള്‍/നിവേദനങ്ങള്‍ കേരള സര്‍ക്കാരിന് നല്‍കാന്‍ ഉണ്ടെങ്കില്‍ പ്രസ്തുത മീറ്റിങ്ങില്‍ സമര്‍പ്പിക്കാവുന്നതും അഭിപ്രായങ്ങള്‍ രേഖപ്പെടുത്താവുന്നതാണ്.

ചര്‍ച്ചയില്‍ ഉന്നയിക്കുന്ന പ്രവാസികളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ലോക കേരള സഭയില്‍ സമര്‍പ്പിക്കുന്ന തായിരിക്കും. കുവൈറ്റിലെ എല്ലാ പ്രവാസി സുഹൃത്തുക്കളെയും സംഘടന ഭാരവാഹികളെയും ക്ഷണിക്കുന്നതായി ഫിറ ഭാരവാഹികള്‍ അറിയിച്ചു


Similar News