അഹ് ലന്‍ വ സഹ് ലന്‍ യാ റമളാന്‍ സംഗമത്തിലെ മുഖ്യ പ്രഭാഷകന്‍ മുനീര്‍ ഹാദിക്ക് സ്വീകരണം നല്‍കി

Update: 2026-02-14 14:07 GMT

കുവൈത്ത് സിറ്റി : ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ കേന്ദ്ര സമിതി സംഘടിപ്പിക്കുന്ന അഹ് ലന്‍ വ സഹ് ലന്‍ യാ റമളാന്‍ സംഗമത്തില്‍ മുഖ്യ പ്രഭാഷണം നടത്തുന്ന യുവപണ്ധിതനും സൌദ്യ അറേബ്യയിലെ ദാഇയുമായ മുനീര്‍ ഹാദിക്ക് കുവൈത്ത് എയര്‍പോര്‍ട്ടില്‍ ഐ.ഐ.സി ഊഷ്മള സ്വീകരണം നല്‍കി. കേന്ദ്ര ജനറല്‍ സെക്രട്ടറി യൂനുസ് സലീം, കേന്ദ്ര നേതാക്കളായ മനാഫ് മാത്തോട്ടം, ടി.എം അബ്ദുറഷീദ്, നബീല്‍ ഹമീദ്, ശുഐബ് തിക്കോടി, അല്‍ അമീന്‍ സുല്ലമി, തൗഫീഖ് ഇടിയങ്ങര എന്നിവര്‍ സ്വീകരണത്തിന് നേതൃത്വം നല്‍കി.

ഇന്ന്( വെള്ളിയാഴ്ച) വൈകുന്നേരം 7 മണിക്ക് അബ്ബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളിലാണ് അഹ് ലന്‍ വ സഹ് ലന്‍ യാ റമളാന്‍ സംഗമം.

സംഗമം അല്‍ ജംഇയ്യത്തുല്‍ സല്‍സബീല്‍ ഖൈരിയ്യ ജനറല്‍ സെക്രട്ടറി ശൈഖ് അഹ്‌മദ് മുഹമ്മദ് സഈദ് അല്‍ ഫാരിസ് ഉദ്ഘാടനം ചെയ്യും. സംഗമത്തിലേക്ക് വിവിധ ഏരിയകളില്‍ നിന്ന് വാഹന സൌകര്യവും സ്ത്രീകള്‍ പ്രത്യേക സൗകര്യവും ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക 65829673, 55685576

Similar News