അഹ്‌ലന്‍ വസഹ്‌ലന്‍ യാ റമളാന്‍ വെള്ളിയാഴ്ച അബ്ബാസിയയില്‍

Update: 2026-02-12 13:24 GMT

കുവൈത്ത് സിറ്റി : ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ കേന്ദ്ര സമിതി സംഘടിപ്പിക്കുന്ന അഹ് ലന്‍ വ സഹ് ലന്‍ യാ റമളാന്‍ സംഗമം വെള്ളിയാഴ്ച (ഫെബ്രുവരി 13) വൈകുന്നേരം 7 മണിക്ക് അബ്ബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളില്‍ നടക്കും. യുവപണ്ധിതനും സൌദ്യ അറേബ്യയിലെ ദാഇയുമായ മുനീര്‍ ഹാദി മുഖ്യ പ്രഭാഷണം നടത്തു. സംഗമം അല്‍ ജംഇയ്യത്തുല്‍ സല്‍സബീല്‍ ഖൈരിയ്യ ജനറല്‍ സെക്രട്ടറി ശൈഖ് അഹ്മദ് മുഹമ്മദ് സഈദ് അല്‍ ഫാരിസ് ഉദ്ഘാടനം ചെയ്യും.

സംഗമത്തിലേക്ക് വിവിധ ഏരിയകളില്‍ നിന്ന് വാഹന സൌകര്യം ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക 65829673, 55685576

Similar News